പുളിയന്മല നെടുങ്കണ്ടം റൂട്ടിൽ പാമ്പാടുംപാറ ഭാഗത്ത് വഴിയരികിൽ നിൽക്കുന്ന വൻമരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു
പുളിയന്മല നെടുങ്കണ്ടം റൂട്ടിൽ പാമ്പാടുംപാറ ഭാഗത്ത് വഴിയരികിൽ നിൽക്കുന്ന വൻമരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. ഏലത്തോട്ടങ്ങളോട് ചേർന്ന് നിൽക്കുന്ന മരങ്ങൾ ഏതുസമയത്തും റോഡിലേക്ക് കടപുഴകി വീഴാവുന്ന അവസ്ഥയിലാണ്. കാലവർഷം ആരംഭിച്ചതോടെ ഇത് വാഹന യാത്രക്കാർക്ക് ഭീഷണി സൃഷ്ടിക്കുന്നു. മഴക്കാലത്തിനു മുമ്പ് അപകടാവസ്ഥയിലായ മരങ്ങൾ വെട്ടി മാറ്റണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. മുൻപും ഈ മേഖലയിൽ മരങ്ങൾ ഒടിഞ്ഞുവീണ് നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. പലപ്പോഴും കനത്ത മഞ്ഞ് മൂലം ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. ഇതിനിടയിലാണ് മരങ്ങൾ ഉയർത്തുന്ന അപകട ഭീഷണി. തോട്ടം ഉടമകൾ, തോട്ടങ്ങൾക്കുള്ളിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ വെട്ടി മാറ്റിയെങ്കിലും വഴിയരികിലെ മരങ്ങൾ വെട്ടാൻ തയ്യാറാകാത്തതാണ് ഭീഷണി സൃഷ്ടിക്കുന്നത്.