ലെൻസ്ഫെഡ് കട്ടപ്പന ഏരിയ കൺവെൻഷൻ 17ന്
ലെൻസ്ഫെഡ്(ലൈസൻസ്‌ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) കട്ടപ്പന ഏരിയ കൺവെൻഷൻ 17ന് രാവിലെ 10ന് വൈഎംസിഎ ഹാളിൽ നടക്കും. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്യും. കട്ടപ്പന ഏരിയ പ്രസിഡന്റ് സിറിൽ മാത്യു അധ്യക്ഷനാകും. നേതാക്കളായ ബിജോ മുരളി, അഗസ്റ്റിൻ ജോസഫ്, പി എൻ ശശികുമാർ, കെ അലക്സാണ്ടർ, സുബിൻ ബെന്നി, എസ്രാജേഷ്, ബബിൻ ജെയിംസ്, അരുൺ റാം എന്നിവരും കട്ടപ്പന, കുമളി യൂണിറ്റുകളിലെ അംഗങ്ങളും പങ്കെടുക്കും.
സംസ്ഥാനത്തെ നഗരസഭകളിൽ നടപ്പാക്കിയ കെ സ്മാർട്ട് സംവിധാനം എൻജിനീയർമാർക്ക് ഏറെ ആശ്വാസകരമാണ്. പഞ്ചായത്തുകളിലും വൈകാതെ നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ കെട്ടിട നിർമാണ അനുമതിക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. കെ സ്മാർട്ട് സംവിധാനം പൊതുജനങ്ങൾക്കും ഏറെ ആശ്വാസകരമാണ്. കെട്ടിട നിർമാണത്തിന്റെ്റെ പെർമിറ്റ് ഫീസ് വർധിപ്പിച്ച വിഷയത്തിൽ സംഘടന ഇടപെടുകാരും പൊതുജനങ്ങളുടെ ബുദ്ധിമുട്ട് സർക്കാരിനെ ബോധ്യപ്പെടുത്തുകയും ചെയ്‌തു.
ഇതോടെ ഫീസ് ഗണ്യമായി കുറച്ചു.ഇടുക്കിയിലെ നിർമാണ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് ഭാരവാഹികൾ പറഞ്ഞു. നിർമാണ നിരോധനം, അസംസ്കൃത വസ്തുക്കളുടെ വില വർധന, സാങ്കേതിക തടസങ്ങൾ എന്നിവ മേഖലയുടെ നിലനിൽപ്പിനെ ബാധിക്കുന്നു. ഭൂപതിവ് നിയമ ഭേദഗതി നിയമം നടപ്പാക്കി നിർമാണ അനുമതി ലഭ്യമാക്കാനുള്ള സാഹചര്യമുണ്ടാക്കാൻ സർക്കാർ സ്വീകരിക്കണം.
മേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിൽ സംരക്ഷണവും ക്ഷേമനിധി ആനുകൂല്യങ്ങൾ, നിർമാണ സാമഗ്രികളുടെ വില നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ കൺവെൻഷനിൽ ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കെ അലക്സാണ്ടർ, സിറിൽ മാത്യു, ബബിൻ ജെയിംസ്, അനീഷ് ജി എന്നിവർ പങ്കെടുത്തു.