അടിമാലി സബ് ജില്ല സ്കൂൾ കായിക മേളക്ക് എൻ.ആർ സിറ്റിയിൽ തുടക്കമായി

അടിമാലി സബ് ജില്ല സ്കൂൾ കായിക മേളക്ക് എൻ.ആർ സിറ്റിയിൽ തുടക്കമായി.ഒന്നാം ദിവസമായ തിങ്കളാഴ്ച എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടത്ത മത്സരങ്ങളും,ത്രോ മത്സരങ്ങളും നടത്തി നാല് ദിവസങ്ങളിലായി നടക്കുന്ന കായിക മേളയുടെ ഉദ്ഘാടനം രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് നിർവഹിച്ചു.
ഇന്നാണ് പ്രധാന കായികമത്സരങ്ങൾ നടക്കുന്നത്.മത്സരങ്ങൾ സമാപിക്കുന്ന 17 ന് വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. മത്സരം തുടങ്ങിയ ദിനം രാവിലെ മുതൽ മഴ പെയ്ത് കാലാവസ്ഥ പ്രതികൂലമായെങ്കിലും പരമാവധി മത്സരങ്ങൾ നടത്താൻ സംഘാടകർക്കായിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കായിക അധ്യാപകരുടെയും മറ്റ് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും,പിടിഎ ഭാരവാഹികളുടേയും നല്ല സഹകരണവുമുണ്ട്.
സ്കൂൾ മാനേജർ കെ പി ജെയിനിന്റെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്,കിങ്ങിണി രാജേന്ദ്രൻ,രാജാക്കാട് സർക്കിൾ ഇൻസ്പെക്ടർ വി വിനോദ് കുമാർ എ ഇ ഒ ആനിയമ്മ ജോർജ്ജ്, പഞ്ചായത്ത്,സബ് ജില്ല സെക്രട്ടറി എ.എസ് സുനീഷ്,പിടിഎ പ്രസിഡൻ്റ് വി എൻ ഉല്ലാസ, പ്രിൻസിപ്പാൾ ഒ.എസ് റെജി,ഹെഡ്മാസ്റ്റർ കെ അർ ശ്രീനി, രാജാക്കാട് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ എസ്.ഡി വിമലാദേവി,എച്ച്.എം ഫോറം സെക്രട്ടറി എ എസ് ആസാദ്, പഞ്ചായത്ത് അംഗങ്ങളായ ബിജി സന്തോഷ്, വീണ അനൂപ് എന്നിവർ സംസാരിച്ചു.