ചൊക്രമുടിക്ക് പിന്നാലെ ഇടുക്കി ജില്ലയിൽ വീണ്ടും കുന്ന് ഇടിച്ചു നിരത്തിയുള്ള നിർമ്മാണ പ്രവർത്തനം

Oct 14, 2024 - 18:27
 0
ചൊക്രമുടിക്ക് പിന്നാലെ ഇടുക്കി ജില്ലയിൽ വീണ്ടും കുന്ന് ഇടിച്ചു നിരത്തിയുള്ള  നിർമ്മാണ പ്രവർത്തനം
This is the title of the web page

പേര് സൂചിപ്പിക്കും പോലെ സ്വർഗ്ഗ തുല്യമായ ഭൂമിയാണ് സേനാപതി ഗ്രാമപഞ്ചായത്തിലെ കാന്തിപ്പാറ വില്ലേജിൽ ഉൾപ്പെടുന്ന സ്വർഗ്ഗമേട് മലനിരകൾ.പുൽമേടുകൾ നിറഞ്ഞ പ്രദേശം സ്വകാര്യ വ്യക്‌തിയുടെ നേതൃത്വത്തിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി ഫലവൃക്ഷ തൈകൾ നട്ടു.,റവന്യു പാറ പുറംപോക്ക് കൈയേറിയാണ് സ്വാകാര്യ വ്യക്തി അനധികൃത നിർമ്മണാ പ്രവർത്തങ്ങൾ നടത്തുന്നത് എന്ന് പ്രദേശവാസികൾ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുന്നിടിച്ചു നിരത്തിയുള്ള നിർമ്മാണ പ്രവർത്തങ്ങളുടെ ഭാഗമായി ചരിത്ര അവശേഷിപ്പുകളായ മുനിയറകൾ നശിപ്പിക്കപ്പെട്ടു. പാറക്കല്ലുകൾ പൊട്ടിച്ചും ഇളക്കിമാറ്റിയുമാണ് നിർമ്മണാ പ്രവർത്തങ്ങൾ പുരോഗമിക്കുന്നത്. പൂജവെപ്പ് അവധി മുതലെടുത്താണ് നിർമ്മണാ പ്രവർത്തങ്ങൾ നടക്കുന്നത്. മുൻപ് ഈ മേഖലയിൽ റവന്യു ഭൂമിയിലൂടെ റോഡ് നിർമ്മിച്ചത് വിവാദമാകുകയും റവന്യു വകുപ്പ് നിയമനടപടികൾ സ്വികരിക്കുകയും ചെയ്‌തിരുന്നു.

കുന്നിടിച്ചു നിരത്തിയുള്ള നിർമ്മണാ പ്രവർത്തനങ്ങളെ തുടർന്ന് മണ്ണിടിച്ചൽ ഭീക്ഷണിയിലാണ് പ്രദേശം. പട്ടയ ഭൂമിയിലാണ് നിർമ്മാണ പ്രവർത്തങ്ങൾ നടക്കുന്നത് എന്നും 1997 -ൽ പട്ടയം ലഭിച്ചു എന്നുമാണ് സ്വകാര്യ വ്യക്‌തി അവകാശപ്പെടുന്നത്. 1997 - ൽ ജില്ലയിൽ പട്ടയ വിതരണം ചെയ്‌തിട്ടില്ല എന്ന് റവന്യു അധികൃതരും വ്യക്‌തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow