പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല നേച്ചർ ഫൗണ്ടെഷനും, കേരള ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസും സംയുക്തമായി വനമഹോത്സവം സംഘടിപ്പിച്ചു.
പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല നേച്ചർ ഫൗണ്ടെഷനും, കേരള ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസും സംയുക്തമായി വനമഹോത്സവം സംഘടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണത്തിന് വനം വലിയ പങ്കുവഹിക്കുന്നു എന്ന സന്ദേശമുയർത്തിയായിരുന്നു പ്രോഗ്രാം നടന്നത്.അഞ്ചുരുളി മുനമ്പ് ഫോറസ്റ്റ് മേഖലയിലാണ് പ്രോഗ്രാം നടന്നത്. ഇല സംസ്ഥാന പ്രസിഡന്റ് സജിദാസ് മോഹൻ അധ്യക്ഷത വഹിച്ച പരിപാടി പ്രൊബേഷനറി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺകുമാർ കെ ഉത്ഘാടനം ചെയ്തു.ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി ഉദയഭാനു മുഖ്യ പ്രഭാഷണം നടത്തി.
ഇല ജനറൽ സെക്രട്ടറി അനീഷ് തോണക്കര, പ്രോഗ്രാം കോഡിനേറ്റർ അജയ് കാവുള്ളാടൻ,പ്രിൻസ് മറ്റപ്പള്ളി, ബിനോയ് തറകുന്നൻ,അഡ്വ :സീമ പ്രമോദ്, അജിത് കെ സി എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി അഞ്ചുരുളി മുനമ്പ് മേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.കൂടാതെ വന നടത്തം, വൃക്ഷ തൈ നടീൽ, സെമിനാർ എന്നിവയും നടത്തി.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ എ മനോജ്, സജീഷ് രാജ്, ഇല അംഗങ്ങളായ ഷംസുദീൻ MB, ബെൻസി ജോൺ, ബിജു അഗസ്റ്റിൻ, ലക്ഷ്മി പ്രമോദ്,മാസ്റ്റർ ദേവനാരായണൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.