കട്ടപ്പന നഗരസഭാ യു ഡി എഫ് ഭരണ സമിതിക്കെതിരെ കോൺഗ്രസ് കൗൺസിലർമാർ കെ.പി.സി.സി പ്രസിഡൻ്റിന് പരാതി നൽകി
മാലിന്യം നീക്കല്‍ കരാര്‍ നല്‍കിയതിനെതിരെ വിയോജന കുറിപ്പ് എഴുതിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഭരണസമിതിക്കെതിരെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി.കൗണ്‍സിലര്‍മാരായ ബീന ജോബി, മായ ബിജു എന്നിവരാണ് കരാറില്‍ അഴിമതി ആരോപിച്ച് കത്ത് നല്‍കിയത്
മാലിന്യം നീക്കാന്‍ ശുചിത്വ മിഷന്‍ 83.17 ലക്ഷം രൂപ അനുവദിച്ചിരുന്നു.ആദ്യത്തെ ടെന്‍ഡറില്‍ ആരും അപേക്ഷ നല്‍കിയിരുന്നില്ല. പിന്നീട് റീടെന്‍ഡറില്‍ 53.02 ലക്ഷത്തിന്റെയും 61.78 ലക്ഷത്തിന്റെയും അപേക്ഷ ലഭിച്ചു. കുറഞ്ഞ തുകയ്ക്ക് ടെന്‍ഡര്‍ എടുക്കാനെത്തിയ കമ്പനിയെ ഒഴിവാക്കി 61.78 ലക്ഷത്തിന് അപേക്ഷ നല്‍കിയ സോഷ്യോ ഇക്കോണമിക് യൂണിറ്റ് ഫൗണ്ടേഷന് കരാര്‍ നല്‍കാന്‍ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ഇതില്‍ തന്നെ 8.76 ലക്ഷം രൂപയുടെ അഴിമതിയുണ്ടെന്ന് ഇരുവരും കത്തില്‍ ആരോപിക്കുന്നു.കുറഞ്ഞ തുകയ്ക്ക് അപേക്ഷ നല്‍കിയയാളെ ഒഴിവാക്കിയത് പ്രവൃത്തി പരിചയം കുറവുള്ളതിനാലാണെന്നാണ് ഭരണസമിതിയുടെ മറുപടി.എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയോ കുറഞ്ഞ തുകയ്ക്ക് അപേക്ഷ നല്‍കിയാളെ അറിയിക്കുകയോ ചെയ്തില്ല.നഗരസഭ ചെയര്‍പേഴ്‌സണ്‍ ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്നും
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 52 ശതമാനം മാത്രമാണ് പദ്ധതി വിഹിതമെന്നും ഇരുവരും കത്തിൽ പറയുന്നുണ്ട്. വിഷയത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം കൂടുകയോ പാര്‍ട്ടികമ്മിറ്റി ചര്‍ച്ച ചെയ്യുകയോ ഉണ്ടായില്ല. മറ്റൊരു കേസില്‍ ഓംബുഡ്‌സ്മാനിലും തുടര്‍ന്ന് ഹൈക്കോടതിയിലും ഭരണസമിതി വിചാരണ നടപടി നേരിടുകയാണ്. കരാര്‍ നല്‍കിയതിന്റെ ബാധ്യത മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് തലയൂരാനുള്ള ശ്രമമാണ്. കൈയില്‍ നിന്ന് പണമടയ്ക്കാനില്ലാത്തതിനാലാണ് വിയോജനം രേഖപ്പെടുത്തിയതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി പഠനം നടത്തണമെന്നും ബീന ജോബി, മായ ബിജു എന്നിവര്‍ ആവശ്യപ്പെടുന്നു.