പ്രവർത്തി പരിചയ അധ്യാപകർക്കുള്ള ട്രെയിനിംങ് പ്രോഗ്രാം കട്ടപ്പന ഗവൺമെന്റ് ട്രൈബൽ എച്ച് എസ് എസിൽ വച്ച് നടത്തി

2024-2025 അധ്യയന വർഷത്തെ പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ എല്ലാ സ്കൂളിലെയും പ്രവർത്തിപരിചയ അധ്യാപകർക്ക് പരിശീലനം കൊടുക്കേണ്ടതിന് ഭാഗമായുള്ള ട്രെയിനിങ് പ്രോഗ്രാം കട്ടപ്പന ഗവൺമെന്റ് ട്രൈബൽ എച്ച് എസ് എസിൽ വച്ച് നടത്തി. കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ടോമി ഉദ്ഘാടനം നിർവഹിച്ചു. അജിത് കുമാർ കെ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ധന്യ അനിൽ ആശംസകളർപ്പിച്ചു.
ഡിഇഒ മണികണ്ഠൻ എ ഇ ഓ രമേശ്, ഗീത ആർ പിള്ള, ആനന്ദ് തുടങ്ങിയവർ സംസാരിച്ചു. നാല് ഇനങ്ങൾ ആയി വെജിറ്റബിൾ പ്രിന്റിംഗ്, പാർട്ടൺ ബാംബൂ പ്രൊഡക്ട് എന്നിവയാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാനത്തെ പ്രഗത്ഭരായ ആർപിമാരാണ് ഈ ക്ലാസുകൾ നയിക്കുന്നത്.
ഡി പി ഇ ഷൈജു മോൻ പരിശീലന പരിപാടിയിൽ സന്ദർശനം നടത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി. ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്നും 150 ഓളം അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലന പരിപാടി വെള്ളിയാഴ്ച അവസാനിക്കും.