മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണം: ഡോ:തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത

Aug 31, 2024 - 13:58
 0
മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണം: ഡോ:തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത
This is the title of the web page

ദശലക്ഷക്കണക്കിന് മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും സർവ്വ നാശത്തിന് കാരണമാകുന്ന മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യുവാൻ അടിയന്തിര നടപടി വേണമെന്നും അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് തമിഴ്‌നാട്ടിൽ ജലം സംഭരിക്കുന്നതിന് സംവിധാനമുണ്ടാക്കണമെന്നും മലങ്കര ഓർത്തഡോകസ സിറിയൻ ചർച്ച് ഭദ്രാസനാധിപൻ ഡോ:തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുല്ലപ്പെരിയാർ ജന സംരക്ഷണ സമിതിയുടെ സംസ്ഥാനതല ജനകീയ കൺവൻഷൻ തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ സ്നേഹത്തിൻ്റെ ഒരുമയിൽ കേരളം മാതൃകയാണെങ്കിലും നമ്മളെ പേടിപ്പെടുത്തുന്ന ദുഃസ്വപ്‌നമായും ദുഃഖമായും അണക്കെട്ട് മാറിയിരിക്കുകയാണ്. അധികാരികൾ ഇത് ഗൗരവമായി കാണണമെന്നും ഇതിനു വേണ്ടി ഒരുമിക്കുവാൻ നമ്മൾ തയ്യാറാകണമെന്നും ഏതറ്റം വരെയും താൻ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അഡ്വ.റോയ് വാരികാട്ട് അധ്യക്ഷത വഹിച്ചു. സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, യൂസഫ് സഖാഫി, ഖാലിദ് സഖാഫി,ഫാ.ജോസ് പ്ലാന്തോട്ടം, ഫാ. ജോസ് മോനിപ്പള്ളി, ഹാ.ടി.ജെ.ബിനോയ്, ഷിബു.കെ. തമ്പി,പി.ടി. ശ്രീകുമാർ, പ്രഫ. ജോസ്കുട്ടി, അഡ്വ.സംഗീത വിശ്വനാഥൻ, ബിജുകൃഷ്ണൻ, റജി കേശവൻ നായർ, രമേശൻ മുണ്ടയ്ക്കാട്ട്, ആമ്പൽ ജോർജ്, എ.എം.റജിമോൻ, പി.യു. സുഗണൻ, രാജേന്ദ്രൻ അമനകര, സി.എ.ജോയി, സി.എൻ.മണി, ജോസ് ജേക്കബ്ബ്, അഡ്വ.ജെയിംസ് മാനുവൽ, സന്തോഷ് കൃഷ്ണൻ, സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow