ലഹരി വിരുദ്ധ സന്ദേശവും കളർ ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റും രാജകുമാരിയിൽ നടന്നു

രാജകുമാരി ഷിറ്റോ സ്കൂൾ ഓഫ് കാരാട്ടേയുടെ നേതൃത്വത്തിൽ രാജകുമാരി ഹോളി ക്വീൻസ് യു പി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സന്ദേശം രാജാക്കാട് എസ് എച്ച് ഒ വിനോദ് കുമാർ ഉത്‌ഘാടനം ചെയ്‌തു.വിവിധ മേഖലയിലെ സ്കൂളുകളിൽ നിന്നുമായി നൂറിലധികം കുട്ടികൾ പങ്കെടുത്തു. ആയോധന കലയുടെ പ്രാധാന്യത്തോടെയൊപ്പം ലഹരി വിരുദ്ധ ബോധവൽക്കരണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലഷ്യത്തോടെയാണ് രാജകുമാരി ഷിറ്റോ സ്കൂൾ ഓഫ് കാരാട്ടേയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവും കളർ ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റും സംഘടിപ്പിച്ചത്.
രാജകുമാരി,രാജാക്കാട്,കുരുവിളസിറ്റി,മുരിക്കാശ്ശേരി,ബൈസൺവാലി,എൻ ആർ സിറ്റി തുടങ്ങി വിവിധ മേഖലയിലെ സ്കൂളുകളിൽ നിന്നുമായി നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു.രാജകുമാരി ഹോളി ക്വീൻസ് യു പി സ്കൂളിൽ നടന്ന ചടങ്ങിൽ രാജാക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ വിനോദ് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി.വിദ്യാർത്ഥികൾക്കായി നടന്ന പരിശീലന ടെസ്റ്റിന് ഷിറ്റോ സ്കൂൾ ഓഫ് കരാട്ടെ കേരളാ പ്രസിഡന്റ് ഷാജി അഗസ്റ്റിനും,ടെക്നികൽ ഡയറക്ടർ സാബു ജേക്കബും നേതൃത്വം നൽകി, വി എം ഷാഹിദ്, എം അരുൺ തുടങ്ങിയവർ പങ്കെടുത്തു