കട്ടപ്പന ബീവറേജ് കോർപ്പറേഷനിൽ ചുമട് എടുക്കുന്ന തൊഴിലാളികളുടെ ശമ്പള വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി

ബീവറേജ് മാനേജ്മെൻ്റ് ചുമട്ടുതൊഴിലാളികളുടെ കൂലി വർദ്ധനവ് നടപ്പിലാക്കേണ്ട കാലാവധി 2023 മാർച്ച് 31ന് അവസാനിച്ചിരുന്നു.ഇതിനെ തുടർന്ന് യൂണിയനുകളുമായി മാനേജ്മെന്റ് ചർച്ചകൾ നടത്തിയെങ്കിലും കേവലം ഏഴര ശതമാനം വർദ്ധനവ് മാത്രം നടപ്പിലാക്കാൻ സാധിക്കും എന്നുള്ള ഏകപക്ഷീയമായ നിഷേധ നിലപാട് സ്വീകരിക്കുകയുണ്ടായി .
ഈ നിലപാടിനെ യൂണിയനുകൾ തുടക്കത്തിൽ ഒറ്റക്കെട്ടായി എതിർത്തിരുന്നുവെങ്കിലും പിന്നീട് CITUയൂണിയൻ ബീവറേജ് മാനേജ്മെൻ്റ് നടപ്പിലാക്കിയ ഏഴര ശതമാനം വർദ്ധനവ് അംഗീകരിച്ചുകൊണ്ട് ഒപ്പിടുകയും കുറഞ്ഞ കൂലിക്ക് CITU തൊഴിലാളികൾ ജോലി ചെയ്യുവാൻ തയ്യാറായി.
ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി 28 ആം തീയതി മുതൽ സമര രംഗത്താണ്. ഈ സമരമായി ബന്ധപ്പെട്ട നടന്ന പ്രതിഷേധ സമരം ബി എം എസ് കട്ടപ്പന മേഖല സെക്രട്ടറി പി പി ഷാജി അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ല ഹെഡ്ലോഡ് ആൻഡ് സംഘം ജില്ലാ പ്രസിഡന്റ് എസ്.ജി മഹേഷ് സമരം ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജനറൽ സെക്രട്ടറി ബി വിജയൻ മേഖല വൈസ് പ്രസിഡണ്ട് ജി ടി ശ്രീകുമാർ എന്നിവർസംസാരിച്ചു. ടൗണിലെ 1 ,2പൂളിലെ തൊഴിലാളികൾ സമരത്തിൽ പങ്കാളികളായി യൂണിയൻ മുന്നോട്ട് വെക്കുന്ന ശമ്പള വർദ്ധനവ് എന്ന ന്യായമായ ആവശ്യം അടിയന്തരമായി ചർച്ച ചെയ്ത് പരിഹരിക്കാത്ത പക്ഷം പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ തുടർസമരവുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.