കട്ടപ്പന വെള്ളയാംകുടിയിൽ വീണ്ടും അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
കട്ടപ്പന വെള്ളയാംകുടിയിൽ വീണ്ടും അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.കട്ടപ്പന വെള്ളയാംകുടി കട്ടക്കയം ജോണിയുടെ രണ്ട് ആടുകൾ ഞായറാഴ്ച പുലർച്ചെയാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തത്.ഇതിന് സമീപത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്.
ഇതേ തുടർന്ന് അയ്യപ്പൻകോവിൽ റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി കാൽപാടുകൾ പരിശോധിച്ചു. പൂച്ചപ്പുലി തന്നെയാകാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.ഒരു മാസം മുൻപ് വെള്ളയാംകുടിയിൽ മറ്റൊരിടത്തും വളർത്തുമൃഗങ്ങളെ അജ്ഞാത ജീവി കൊന്ന് ഭക്ഷിച്ചിരുന്നു.