തൊടുപുഴയിൽ മയക്കുമരുന്ന് വിൽപന നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ.ആസാം സ്വദേശികളായ റോയ് സുദ്ദീൻ, ഫോയ് സുർ റഹ്മാൻ , എന്നിവരാണ് അറസ്റ്റിലായത്

തൊടുപുഴയിൽ മയക്കുമരുന്ന് വിൽപന നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ.ആസാം സ്വദേശികളായ റോയ് സുദ്ദീൻ, ഫോയ് സുർ റഹ്മാൻ , എന്നിവരാണ് അറസ്റ്റിലായത്.പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി. പ്രതികളുടെ കൈയ്യിൽ നിന്നും 0.7 ഗ്രാം ബ്രൺ ഷുഗറും, 7 ഗ്രാം ഗഞ്ചാവും 12,000 രൂപയും പിടിച്ച് എടുത്തു. നാളുകളായി ഇരുവരും തൊടുപുഴ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവരിക ആയിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് തൊടുപുഴയിൽ ബ്രൗൺ ഷുഗർ പിടികൂടുന്നത്. ഇവർ അടങ്ങുന്ന സംഘം ആസാമിൽ നിന്നുമാണ് ബ്രൗൺ ഷുഗർ എത്തിക്കുന്നത് എന്നാണ് പ്രതികൾ പോലിസിന് നൽകിയ മൊഴി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.