റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ കോട്ട്സ് സംഘടിപ്പിച്ചു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ക്ലബ് ഓഫീസേഴ്സ് ട്രെയിനിങ് സെമിനാർ, ദി റിഫ്ലെക്റ്റ് തേക്കടി മെറിവെതർ റിസോർട്ടിൽ വച്ച് നടന്നു. ചണ്ഡീഗഡ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ഷാജു പീറ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിതിൻ കൊല്ലംകുടി അധ്യക്ഷത വഹിച്ച യോഗത്തിൽ സുനിൽ വർഗീസ്, സക്കറിയ ജോർജ് എന്നിവർ ക്ലാസുകൾ നയിച്ചു. അസിസ്റ്റന്റ് ഗവർണർ ജേക്കബ് കല്ലറക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രിൻസ് ചെറിയാൻ ഡിസ്ട്രിക്ട് കോഡിനേറ്റർ ജോസ് മാത്യു ക്ലബ് സെക്രട്ടറി അഖിൽ വിശ്വനാഥൻ ട്രഷറർ ജോസുകുട്ടി പൂവത്തുംമൂട്ടിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.