കട്ടപ്പന കുന്തളംപാറ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി യുവമോർച്ച

നഗരത്തിന്റെ ഹൃദയ ഭാഗത്ത് കൂടി കടന്നു പോകുന്ന പ്രധാനപ്പെട്ട ബൈപ്പാസ് റോഡ് ആണ് കുന്തളംപാറ മാർക്കറ്റ് റോഡ്. ബസ് സ്റ്റാൻഡിൽ നിന്നും കുമളിയിലേക്കുള്ള ബസ്സുകൾ ഇതുവഴിയാണ് കടന്നു പോകുന്നത്. ഒപ്പം പഴയ ബസ്റ്റാൻഡിൽ നിന്നും പുതിയ ബസ്റ്റാന്റിലേക്ക് ബസ്സുകൾ കടന്നു പോകുന്നതും ഇതുവഴി തന്നെയാണ്.
നിരവധി ആളുകൾ ഉപയോഗിക്കുന്നതും,മാർക്കറ്റുമായി ബന്ധപ്പെടുന്നതും , എളുപ്പമാർഗ്ഗത്തിൽ ടൗണിലേക്ക് എത്താൻ സാധിക്കുന്നതുമായ പാത ഇപ്പോൾ തീർത്തും ശോചനീയാവസ്ഥയിലാണ് .വർഷങ്ങളായി പാത ഇത്തരത്തിൽ കിടന്നിട്ടും നഗരസഭയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുവമോർച്ച പ്രതിക്ഷേധവുമായി രംഗത്ത് വന്നത്.റോഡിൽ രൂപപെട്ട ഗർത്തത്തിൽ വഴ നട്ടാണ് പ്രതിഷേധം നടത്തിയത്.
കേരളം ഭരിക്കുന്ന പാർട്ടിയുടെ കട്ടപ്പന ഓഫിസിന്റെ മുന്നിൽ തന്നെ ഇത്തരത്തിൽ റോഡ് വർഷങ്ങളായി ശോചനീയാവസ്ഥയിൽ കിടന്നിട്ടും നടപടി ഉണ്ടാകുന്നില്ല എന്നത് ദയനീയമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.സമര പരുപാടിയിൽ യുവമോർച്ച കട്ടപ്പന മണ്ഡലം പ്രസിഡന്റ് ജിജു ഉറുമ്പിൽ, വൈസ് പ്രസിഡന്റ് അഖിൽ ഗോപിനാഥ് ,ബി ജെ പി മണ്ഡലം കൺവീനർ എസ് സുധീഷ്,ജനറൽ സെക്രട്ടറി ശ്യാം ശശി, മീഡിയ കൺവീനർ കെ എസ് ജയദേവൻ, അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.