ഉപ്പുതറ കോതപാറ ഇ ഡി സി യുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

ഉപ്പുതറ കോതപാറ ഇ ഡി സി യുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. ഇടുക്കി അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ ബി പ്രസാദ് കുമാർ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി വികസന സമിതി ഉപ്പുതറ കോതപാറയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. കോതപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡ് ബി പ്രസാദ് കുമാർ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ജോമോൻ മണ്ണാറാത്ത് അധ്യക്ഷനായി. ഫെൻസിംഗ് സംവിധാനം പുനർ നിർമ്മിച്ചും കാട്ടാന ആക്രമണത്തിന് പരിഹാരമായി വാച്ചർമാരെ നിയമിച്ചതും ഇ ഡി സി കുടുംബങ്ങൾക്ക് ഗ്യാസ് വിതരണവും സോളാർ ലൈറ്റ്, കുട, വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ തുടങ്ങി ഇഡിസി അംഗങ്ങൾക്ക് പ്രയോജനപരമായ രീതിയിൽ ഒട്ടേറെ പദ്ധതികളാണ് ഈ ഭരണസമിതി ആവിഷ്കരിച്ചത്.
ഇഡിസിയുടെ പരിധിയിലുള്ള കുടുംബങ്ങളിൽ നിന്നും അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 അംഗ കമ്മിറ്റിയിൽ നിന്നും 9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജോമോൻ മണ്ണാർക്കാട് ചെയർമാനായും ,ഷീജ ബൈജു വൈസ് ചെയർമാനുമായുള്ള ഭരണസമിതി അധികാരമേറ്റു.
തകർച്ചയിൽ ആയ എല്ലാ മേഖലയിൽ നിന്നും അതിജീവനത്തിന്റെ പോരാട്ടത്തിലൂടെയാണ് നാം മുന്നേറിക്കൊണ്ടിരിക്കുന്നത് എന്നും പ്രദേശത്ത് വർദ്ധിച്ചുവരുന്ന മയക്ക് മരുന്ന് മാഫിയക്ക് തടയിടുവാൻ ഇഡിസി അംഗങ്ങളെക്കൊണ്ട് കഴിയണമെന്നും നിയമപരമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഉദ്ഘാടന യോഗത്തിൽ വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ സജിമോൻ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷണൽ കോഡിനേറ്റർ സന്തോഷ്, മോനച്ചൻ ഉപ്പൂട്ടിൽ, ബി സുജിത് ,ഷിജോ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.