അയ്യപ്പൻകോവിൽ മേരികുളം സെൻ്റ് മേരീസ് യു പി സ്കൂളിൽ വിളംബര ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു
അയ്യപ്പൻകോവിൽ മേരികുളം സെൻ്റ് മേരീസ് യു പി സ്കൂളിൽ വിളംബര ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. നവംബർ 4 മുതൽ നടക്കുന്ന സ്കൂൾ ഒളിമ്പിക്സിന് മുന്നോടിയായിട്ടാണ് സ്കൂളിലെ സ്പോർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണം സംഘടിപ്പിച്ചത്. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ :തോമസ് കണ്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.
പാരീസ് ഒളിമ്പിക്സിൻ്റെ പശ്ചാത്തലത്തിൽ നാല് വർഷത്തിൽ ഒരിക്കൽ സംസ്ഥാന കായികമേള ഒളിമ്പിക്സിൻ്റെ മാതൃകയിൽ നടത്താനാണ് സർക്കാർ തീരുമാനം. ഈ വർഷം നവംബർ 4 മുതൽ 11 വരെ നടക്കുന്ന കായിക മേള , ഒളിമ്പിക്സ് മാതൃകയിലാണ് നടത്തുന്നത്. ഇതിൻ്റെ മുന്നോടിയായിട്ടാണ് സർക്കാർ ഉത്തരവ് പ്രകാരം മേരികുളം സെൻ്റ മേരീസ് യുപി സ്കൂളിൽ ദീപശിഖാ പ്രയാണം സംഘടിപ്പിച്ചത്.
സ്കൂളിലെ സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മേരികുളം ടൗണിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ തോമസ് കണ്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.മേരികുളം ടൗണിൽ നിന്നും ദീപശിഖാ പ്രയാണം സ്കൂൾ ഗ്രൗണ്ടിൽ തെളിയിച്ചു.
സ്കൂൾ സ്പോർട്ട്സ് ക്യാപ്റ്റൻ മരിയ റോസ് ഡൊമിനിക് ദീപശിഖാ പ്രയാണം നടത്തി. സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച സ്പെഷ്യൽ അസംബ്ളിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് മാത്യു മന്ത്രിയുടെ സന്ദേശം വായിച്ച ശേഷം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.