ഇടുക്കി കുരിശുംപടിയില്‍ ഖാദിബോര്‍ഡിന്‍റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന നൂല്‍ നൂല്‍ക്കല്‍ യന്ത്രങ്ങള്‍ കാടുകയറി മൂടിയ കെട്ടിടത്തിനുള്ളില്‍ തുരുമ്പെടുത്ത് നശിക്കുന്നു
വനിതകളുടെ സ്വയം പര്യാപ്തത ലക്ഷ്യം വച്ചാണ് പഴയവിടുതി കുരിശുംപടിയില്‍ ജല്ലാ പഞ്ചായത്തിന്‍റെ കീഴില്‍ ഖാദി ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പരിശീലന കേന്ദ്രം ആരംഭിച്ചത്. നൂല്‍ നൂല്‍ക്കല്‍, തേനീചച വളര്‍ത്തല്‍ എന്നിവയിലായിരുന്നു പരിശീലനം. പരിശീലനം കഴിഞ്ഞ വനിതകള്‍ക്ക് ഇവിടെ തന്നെ നൂല്‍ നൂല്‍ക്കല്‍ ജോലിയും നല്‍കിയിരുന്നു. എന്നാല്‍ വേണ്ട രീതിയിലുള്ള വരുമാനം ഇതില്‍ നിന്നും ലഭ്യമകാതെ വന്നതോടെ തൊഴിലാളികള്‍ ഈ മേഖല ഉപേക്ഷിച്ച് മറ്റ് മേഖലകളിലേയ്ക്ക് മാറി.
ഇതോടെ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം അവതാളത്തിലായി. പിന്നീട് വര്‍ഷങ്ങളോളം അടഞ്ഞ് കിടന്ന സ്ഥാപനം വീണ്ടും ജില്ലാ പഞ്ചായത്ത് ഇടപെട്ട് ലക്ഷങ്ങള്‍ മുടക്കി പ്രവരത്തനം പുനരാരംഭിച്ചെങ്കിലും ഇതും അധികകാലം നീണ്ട് പോയില്ല. നിലവില്‍ എല്ലാ വിധ സൈകര്യങ്ങളുമുള്ള കെട്ടിടം കാടുകയറി മൂടി.
ജനല്‍ ചില്ലുകളും മറ്റും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തു. ലക്ഷങ്ങള്‍ വിലരുന്ന നുല്‍നൂല്‍ക്കല്‍ യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നാശത്തിന്‍റെ വക്കിലാണ്. കെട്ടിടവും അനുബന്ധ ഉപകരണങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹ് വരുദ്ധ ശല്യത്തിനും പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാശത്തെ നേരിടുന്ന കെട്ടിടം യുവാക്കൾക്ക് ഒത്ത് കൂടാൻ ക്ലബിന് വേണ്ടി അനുവധിക്കണമെന്നാവശ്യപ്പെട്ട് യുവജന സംഘടനാ ഭാരവാഹികൾ ജില്ലാ പഞ്ചായത്തിന് അപേക്ഷ നൽകിയെങ്കിലും മറുപടി ഉണ്ടായിട്ടില്ല.രാത്രികാലങ്ങളില്‍ മദ്യപാന സംഘങ്ങളടക്കം കയ്യടക്കുന്ന കെട്ടിടത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ അടക്കം നടക്കുന്നുണ്ടെന്നാണ് ആരോപണം.