അടിമാലി -കുമളി ദേശീയപാതയില്‍ കല്ലാര്‍കുട്ടി സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

അടിമാലി -കുമളി ദേശീയപാതയില്‍ കല്ലാര്‍കുട്ടി സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.പാതയോരത്തു നിന്നും മണ്ണും മരവും ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.ഇന്ന് ഉച്ചയോടെയായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്.ദേശിയപാതയില്‍ കല്ലാര്‍കുട്ടിക്ക് സമീപം നായ്ക്കുന്ന് ജംഗ്ഷനിലാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. പാതയോരത്തു നിന്നും മണ്ണും മരവും ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.
സംഭവ സമയത്ത് റോഡില്‍ വാഹനങ്ങളും കാല്‍നടയാത്രികരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. മണ്ണിടിച്ചില്‍ ഉണ്ടായ ഉടന്‍ പ്രദേശവാസികളും അടിമാലി ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.അരമണിക്കൂറോളം സമയത്തെ തടസ്സത്തിന് ശേഷം ഗതാഗതം പുനസ്ഥാപിച്ചു.അടിമാലി മുതല്‍ പനംകുട്ടി വരെയുള്ള ഭാഗത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് മുറിച്ചു നീക്കിയിട്ടും ഈ ഭാഗത്ത് മരം വീഴ്ച്ച തുടരുകയാണ്.