കാഞ്ചിയാർ അനുമോൾ വധക്കേസിലെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
![കാഞ്ചിയാർ അനുമോൾ വധക്കേസിലെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു](https://openwindownews.com/uploads/images/202306/image_870x_649414ec31725.jpg)
2023 മാർച്ച് 19-ാം തീയതിയാണ് സ്കൂൾ അധ്യാപികയായിരുന്ന വത്സമ്മ എന്ന അനുമോളെ കാണാതായതിന് കട്ടപ്പന പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ ഈ കേസ് കൊലപാതകം ആണെന്ന് തെളിയുകയും മാർച്ച് 26-ാം തീയതി ഈ കേസിലെ പ്രതിയും അനുമോളുടെ ഭർത്താവുമായ കാഞ്ചിയാർ വട്ടമുകുളേൽ ബെന്നിയുടെ മകൻ പക്കു എന്നു വിളിക്കുന്ന വിജേഷിനെ കട്ടപ്പന Dysp V. A നിഷാദ് മോന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് 80 ദിവസത്തിനുള്ളിൽ തന്നെ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കട്ടപ്പന IP വിശാൽ ജോൺസൺ ആണ് കുറ്റപത്രം സമർപ്പിച്ചത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഈ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഈ കേസ് അന്വേഷിച്ച അന്വേഷണ സംഘത്തിന്റെ ആത്മാർത്ഥതയും അർപ്പണ മനോഭാവത്തോടും കൂടിയുള്ള പ്രവർത്തനവും ആണെന്ന് കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു.