കാഞ്ചിയാറിലെ പവർ ലൈനുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിൽ വെച്ചുള്ള മീറ്റിങ്ങിൽ തീരുമാനമായി

കാഞ്ചിയേറ്റിലെ പവർ ലൈനുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിൽ വെച്ചുള്ള മീറ്റിങ്ങിൽ തീരുമാനമായി. നിർദ്ദിഷ്ട 110 കെവി ലൈൻ കടന്നുപോകുന്ന നിലവിലെ റൂട്ട് പുന പരിശോധിക്കണമെന്നും. ജനാധിവാസ മേഖല ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കർഷകസമിതി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ റൂട്ട് പുനപരിശോധിക്കുവാൻ തീരുമാനമായി.
ഓഗസ്റ്റ് മാസം 15ന് മുമ്പായി ഇപ്പോൾ വകുപ്പ് തീരുമാനിച്ചിരിക്കുന്ന റൂട്ട് പരിശോധിക്കുവാനും വനംവകുപ്പിന്റെയും വൈദ്യുത വകുപ്പിന്റെയും സംയുക്തമാഭിമുഖ്യത്തിൽ പുതിയ റൂട്ടിനുള്ള രൂപരേഖ പരിശോധിക്കുവാനും തീരുമാനമായി. യോഗത്തിൽ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കുകയും, ജലവിഭവവും മന്ത്രി റോഷി അഗസ്റ്റിൻ, എംഎം മണി എംഎൽഎ, സി വി വർഗീസ്, കെ സലിംകുമാർ, ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലാക്കൽ, സുരേഷ് കുഴിക്കാട്ട്, വി വി ജോസ്, അഭിലാഷ് മാത്യു, വർക്കി കൂമ്പുകൽ, ജോബ് ജോൺ, കുരിയാച്ചൻ വേല പറമ്പിൽ, ബൈജു പൂവക്കോട്ട് വൈദ്യുത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.