വണ്ടിപ്പെരിയാർ CHC യോടുള്ള അവഗണനകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാർടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തി വരുന്ന റിലേ ഉപവാസ സമരം ജനകീയമാകുന്നു

വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ സേവനങ്ങൾ കാര്യക്ഷമമാക്കുക, ആശുപത്രിയിലെ കിടത്തി ചികിൽസ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് CHC യോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ്സിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ആരംഭിച്ച റിലേ ഉപവാസ സമരം എട്ടാം ദിനം കടക്കുമ്പോൾ ജനകീയമാവുകയാണ്.
INTUC പീരുമേട് റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടാം ദിനം നടന്ന റിലേ ഉപവാസ സമരത്തിന് വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ്റ്റാൻഡിൽ നിന്നുമുള്ള പ്രകടനത്തോടെയാണ് തുടക്കമായത്. പ്രകടനം വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുൻപിലെ സമരപ്പന്തലിൽ എത്തിച്ചേർന്നതോടെ റിലേ ഉപവാസ സമരം ആരംഭിച്ചു. കേരള പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി വർക്കിംഗ് പ്രസിഡണ്ട് എം ഉദയസൂര്യൻ അധ്യക്ഷനായിരുന്ന ഉപവാസ സമരത്തിന് ഡിസിസി ജനറൽ സെക്രട്ടറി ആർ ഗണേശൻ സ്വാഗതം ആശംസിച്ചു .
ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി പി ആർ അയ്യപ്പൻ INTUC പീരുമേട് റീജണൽ കമ്മറ്റിയുടെ റിലേ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.തൊഴിലുറപ്പ് തൊഴിലാ ളി യൂണിയൻ INTUC ജില്ലാവൈസ് പ്രസിഡന്റ് പാപ്പച്ചി വെട്ടിക്കാട്ട് . INTUC ജില്ലാ സെക്രട്ടറി ജോൺP തോമസ് . DCC ജന: സെക്രട്ടറി ഷാജിപൈനാടത്ത് നേതാക്കളായ രാജൻ കൊഴുവൻ മാക്കൽ TM ഉമ്മർ ഗീതാ നേ ശയ്യൻ തുടങ്ങിയ വർ പ്രസംഗിച്ചു .
തുടർന്ന് വൈകുന്നേരം നടന്ന റിലേ ഉപവാസ സമരത്തിന്റെ സമാപന യോഗത്തിൽ Mഉദയ സൂര്യൻ അധ്യക്ഷനായിരുന്നു AICC അംഗം അഡ്വ: EM ആഗസ്തി Ex MLA ഉപവാസ സമരം സമാപനം ഉത്ഘാടനം ചെയ്തു ഒരു പഞ്ചായത്ത് മെമ്പർ പോലുമാവാത്ത വീണാ ജോർജിനെ ആരോഗ്യവകുപ്പിന്റെ മന്ത്രിയായി നിയമിച്ചതിൽ ആരോഗ്യ രംഗത്തെ കച്ചവടമാണ് CPIM ലക്ഷ്യമിടുന്നതെന്നും ജില്ലയിലെ 11 ആശുപത്രികൾ അപ്ഗ്രേഡ് ചെയ്യുമെന്ന് പറഞ്ഞ CPIM ജില്ലാ സെക്രട്ടറി CV വർഗ്ഗീസ് നുണപ്രചരണമാണ് നടത്തുന്നതെന്നും അഡ്വ:Em ആഗസ്തി പറഞ്ഞു.
വണ്ടിപ്പെരിയാർ ക്രിയേറ്റീവ് സ്വയം സഹായ ഭാരവാഹികളായ പ്രസിഡന്റ കുമാർ സെക്രട്ടറി വില്യംസ്. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് . നേതാക്കളായ ബിജു ദാനിയേൽ . വക്കച്ചൻ തുരുത്തിയിൽ . TC ബിജു . ബാബു അത്തി മൂട്ടിൽ .ഷൈലജാഹൈദ്രോസ് തുടങ്ങിയവർ പ്രസംഗിച്ചു .തുടർന്ന് INTUC പീരുമേട് റീജണൽ കമ്മറ്റി പ്രസിഡന്റ് KA സിദ്ദിഖിന്റെ നേതൃത്വത്തിൽ ഉപവാസ സമരമനുഷ്ടിച്ച മുഴുവൻ ഭാരവാഹികൾക്കും നാരങ്ങാ നീർ നൽകി ഉപവാസ സമരമവസാനിപ്പിച്ചു.