സൗജന്യ ദന്ത രോഗനിർണയ ക്യാമ്പും ദന്തരോഗ ചികിത്സയും ;കോട്ടയം ഡെന്റൽ മെഡിക്കൽ കോളേജിന്റെയും ഏഴുകുംവയൽ സായം പ്രഭ ഹോമിന്റെയും നെടുംകണ്ടം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ
കോട്ടയം ഡെന്റൽ മെഡിക്കൽ കോളേജിന്റെയും ഏഴു കും വയൽ സായം പ്രഭ ഹോമിന്റെയും നെടുംകണ്ടം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ദന്ത രോഗനിർണയ ക്യാമ്പും ദന്തരോഗ ചികിത്സയും ഏഴു കും വയൽ സായം പ്രഭാ ഹോമിൽ നടന്നുവരുന്നു. മെഡിക്കൽ കോളേജിലെ പത്തോളം ഡോക്ടർമാരും ഇതര ജീവനക്കാരും പങ്കെടുക്കുന്ന ക്യാമ്പിൽ നൂറിലധികം ആളുകളെ ഇന്ന് പരിശോധിച്ചു.നാളെയും രാവിലെ 10 മണി മുതൽ ക്യാമ്പ് നടക്കും.
ദന്തൽ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നെടുംകണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലേഖത്യാഗരാജൻ ഉദ്ഘാടനം ചെയ്തു.സായം പ്രഭ പ്രസിഡൻറ് കെസി ജോസഫ് കളത്തിക്കുന്നേൽ സെക്രട്ടറി എൻ എം എം പൗലോസ് ഗ്രാമപഞ്ചായത്ത് മെമ്പർ പ്രീമി ലാലിച്ചൻ മുൻ പഞ്ചായത്ത് മെമ്പർ ജോണി പുതിയ പറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മെഡിക്കൽ കോളേജ് ഡോക്ടർമാരായ പ്രൊഫസർ ബിന്ദു പ്രൊഫസർ ബിനു എന്നിവർ സംസാരിച്ചു. ഗ്രീൻ സിറ്റി റോട്ടറി ക്ലബ് വലിയതോവാള പരിപാടികൾക്ക് നേതൃത്വം നൽകി.