കൊട്ടാരക്കര ദിണ്ഡുക്കൽദേശീയ പാതയിൽ വണ്ടിപ്പെരിയാർ ടൗണിൽ കാൽനട വാഹന യാത്രികർക്ക് അപകട ഭീതി പരത്തി അലഞ്ഞ് തിരിഞ്ഞ് കന്നുകാലികൾ
കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യത്താൽ കാൽ നട വാഹന യാത്രികർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷിടിക്കുന്ന പരാതികൾക്ക് വർഷങ്ങളുടെ പഴക്കമാണുള്ളത് . അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം ഏറെ ദുരിതമനുഭവിക്കുന്നത്. കാൽനട വാഹന യാത്രികരാണ്.
അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നാളിതുവരെയായിട്ടും നടപടികൾ ഉണ്ടാവാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമാവുകയാണ് . കഴിഞ്ഞ ഒരു മാസത്തിനിടെ ദേശീയ പാതയിലൂടെ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കന്നുകാലികളിൽ 2 കന്നുകാലികളെ വാഹനമിടിച്ചതിലൂടെ ഇവ ചത്ത്കിടന്നിരുന്നു.
ചത്ത കന്നുകാലികളെ മറവ് ചെയ്യുന്നതിനായി പഞ്ചായത്തിന് ചില വായത് 8000 രൂപയോളമാണ്. നിരന്തര പരാതികൾക്കൊടുവിൽ ശബരിമല മണ്ഡലകാല സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനായി പഞ്ചായത്ത് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ പ്രശ്നപരിഹാരത്തിനായി അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടി ഉടമയിൽ നിന്നും പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതിതീരുമാനമെടുത്തിരുന്നുവെങ്കിലും ഈ തീരുമാനം കടലാസിൽ ഒതുങ്ങുക മാത്രമാണുണ്ടായത്.
കൂടാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടുന്നതിനായുള്ള സ്ഥല സൗകര്യമൊരുക്കി ഇവിടെ പൗണ്ട് നിർമ്മിക്കുകയും ചെയ്യുമെന്ന തീരുമാനവും പാഴായി മാറിയതായുമാണ് ആക്ഷേപമുയരുന്നത്. ദേശീ പാതയിലൂടെ അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടി ഉടമവരാത്ത പക്ഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവയെ ലേലം ചെയ്ത തുക പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തണമെന്ന് പീരുമേട് താലൂക്ക് വികസന സമിതിയിൽ നിന്നും കർശന നിർദ്ദേശമുണ്ടായിരുന്നിട്ടു കൂടി ഈ വിഷയത്തിൽ പഞ്ചായത്തിന്റെ നിസംഗതയ്ക്കെതിരെ വ്യാപക പ്രതിഷേധ മാ ണുയരുന്നത്.