നെടുങ്കണ്ടം പഞ്ചായത്തിലെ എല്‍.ഡി.എഫ് ഭരണസമിതിയുടെ ഭരണ പരാജയങ്ങളും ഏകാധിപത്യ പ്രവണതകളും മൂലം പദ്ധതികൾ പലതും പാതിവഴിയില്‍ നിലച്ചതായി യു.ഡി.എഫ്

മൂന്ന് വര്‍ഷം മുമ്പ് മൂന്ന് കോടി മുടക്കിയ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. . ഒന്നരക്കോടി രൂപ കരാറുകാരന് നല്‍കാനുണ്ട്. 15 ലക്ഷം മുടക്കിയ ആധുനിക ശ്മശാനവും പാതിവഴിയില്‍ നിലച്ചു. ഇവിടേക്ക് വാങ്ങിയ ജനറേറ്റര്‍ തുരുസെടുത്ത് നശിച്ചു. . പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ 20 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ടൊയ്‌ലറ്റ് കോംപ്ലക്‌സിൻ്റെ മലിനജലം ബസ് സ്റ്റാന്റിലുടെ ഒഴുകുകയാണ്.
പല പദ്ധതികളും പാതിവഴിയില്‍ നിലച്ചു.വാര്‍ഡുകളില്‍ ഫണ്ട് അനുവദിക്കുന്നത് വിവേചനപരമായാണ്.തെരുവുവിളക്കുകള്‍ 74 എണ്ണം വീതം കൊടുക്കാമെന്നിരിക്കെ പ്രതിപക്ഷ വാര്‍ഡുകളില്‍ 50 ആയി ചുരുക്കി. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ കാര്യത്തിലും വിവേചനമാണ് കാണിക്കുന്നത്. ഭരണപക്ഷ മെമ്പര്‍മാര്‍ക്ക് 40 ലക്ഷം രൂപ വരെ അനുവദിക്കുമ്പോള്‍ പ്രതിപക്ഷത്തിന് ആറ് ലക്ഷം രൂപ മാത്രമാണ് അനുവദിക്കുന്നത്.
വീട് മെയിന്റനന്‍സ് ഉള്‍പ്പടെയുള്ളവയുടെ ഫണ്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കൃഷിഭവന്‍, മൃഗസംരക്ഷണ വകുപ്പ് എന്നിവയിലൂടെ നടപ്പാക്കേണ്ട പദ്ധതികളില്‍ ഒന്നുപോലും നടപ്പാക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷ മെമ്പര്‍മാരുടെ പരാതിയെത്തുടര്‍ന്ന് 12 ന് നടന്ന പഞ്ചായത്ത് കമ്മറ്റിയും തീരുമാനങ്ങളും അസാധുവാക്കിയതായും പ്രതിപക്ഷ മെമ്പര്‍മാരായ എം.എസ് മഹേശ്വരന്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, രാജേഷ് അമ്പഴത്തിനാല്‍, ഷിഹാബ് ഈട്ടിക്കല്‍, കുഞ്ഞുമോന്‍ മാന്തുരുത്തിയില്‍, ലിസി ദേവസ്യ, ലിനി മോള്‍ ജോസ് എന്നിവര്‍ പറഞ്ഞു.