കട്ടപ്പനയിൽ യുവാവിനെ വെട്ടിക്കൊലപെടുത്തിയ സംഭവം; പ്രതിയെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

കട്ടപ്പനയിൽ യുവാവിനെ മധ്യവയസ്കൻ വെട്ടിക്കൊലപെടുത്തിയ സംഭവത്തിൽ പ്രതിയെ കൊലപാതകം നടന്ന സുവർണ്ണഗിരി ഭജനമഠത്ത് എത്തി തെളിവെടുപ്പ് നടത്തി .വെള്ളിയാഴ്ച വൈകിട്ടാണ് സുവർണ്ണഗിരിയിലെ ഭാര്യ വീട്ടിൽ എത്തിയ കക്കാട്ടുകട കളപുരക്കൽ സുബിൻ ഫ്രാൻസിസിനെ അയൽവാസി വെൺമാന്ത്ര ബാബു കോടാലികൊണ്ട് റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.
ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.നാട്ടുകാർ ചേർന്ന് ഉടൻ തന്നെ സുബിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.കൃത്യ ചെയ്ത ശേഷം വീടിനുള്ളിൽ കയറിയിരുന്ന പ്രതിയെ വാതിൽ തകർത്ത് കീഴ്പ്പെടുത്തുകയായിരുന്നു.ഇതിനിടെ ഇയാൾ കട്ടപ്പന എസ്ഐ ഉദയകുമാറിനെയും ആക്രമിച്ചു..ഫോറൻസിക് പരിശോധനകൾക്ക് ശേഷം പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.