ആദായനികുതി പൊതു ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ആദായനികുതി പൊതു ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ഏകദിന സെമിനാർ സംഘടിപ്പിച്ചത് .ആദായ നികുതി വകുപ്പിന്റെയും രാജകുമാരി Accox ടാക്സ് സെന്ററിന്റെയും സംയുകത ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. കാർഷിക വരുമാനത്തിലെ നികുതി,വ്യവസായ വരുമാനത്തിലെ നികുതി ,ശമ്പളനികുതി മറ്റ് ഇതര നികുതികളെ കുറിച്ചുള്ള സെമിനാർ ആണ് സംഘടിപ്പിച്ചത് .
രാജകുമാരി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സെമിനർ കൊച്ചി ഇൻകം ടാക്സ് ജോയിന്റ് കൺമിഷണർ അനിത ദേവി ഉത്‌ഘാടനം ചെയ്‌തു സംസാരിച്ചു.ആദായനികുതിയെ കുറിച്ച് ആദായനികുതി വകുപ്പിൽ നിന്നും തന്നെ വ്യക്‌തമായ ബോധവൽക്കരണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത് എന്ന് സംഘാടകർ പറഞ്ഞു.
ആദായനികുതി വകുപ്പ് ഇൻസ്‌പെക്‌ടർമാരായ ശ്യാം ചന്ദ്രൻ,ജോബി കുര്യൻ,ഇ കെ രാജു , എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.കർഷകർ വ്യാപാരികൾ,സംരംഭകർ,വ്യവസായികൾ,ബാങ്ക് ജീവനക്കാർ തുടങ്ങി നിരവധിപേർ സെമിനാറിൽ പങ്കെടുത്തു Accox ടാക്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിന് സുബിൻ ചാക്കോ,വന്ദന സുബിൻ,ജോമിയ ജോസഫ്,ഡയാന ജോണി തുടങ്ങിയവർ നേതൃത്വം നൽകി.