അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ നടന്ന ഓംബുഡ്‌സ്‌മാൻ്റെ സിറ്റിംഗിൽ വാക്ക് തർക്കം
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ നടന്ന ഓംബുഡ്‌സ്‌മാൻ്റെ സിറ്റിംഗിൽ വാക്ക് തർക്കം. പരാതിക്കാരും പ്രതിപട്ടികയിലുള്ളവരുമായാണ് തർക്കമുണ്ടായത്. തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതിയുണ്ടന്ന പരാതിയിലാണ് ഓംബുഡ്സ്മാൻ രാജൻ ബാബുവിൻ്റെ നേതൃത്വത്തിൽ സിറ്റിംഗ് നടത്തിയത്.
പരാതിയിൽ രേഖകൾ കൂടി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഓബുഡ്‌സ്മാൻ രാജൻ ബാബു മഹാത്മഗാന്ധിഎൻ.ആർ.ഇ.ജി.എസ്-ഓംബുഡ്‌സമാൻ രാജൻ ബാബുവിന് ബി ജെ പി പഞ്ചായത്ത് പ്രസിഡൻ്റ് ഒ.എസ് ബിനുവിൻറെ പരാതിയിന്മേലാണ്-ഹിയറിംഗ് നടത്തിയത്.പരാതി പ്രകാരം കൂടതൽ അന്വേഷണം നടത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമാണ് കൂടിക്കാഴ്ച നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ജെയ്മോൾ ജോൺസൺ, മുൻ പ്രസിഡൻ്റ് ശ്രീമതി. മിനി നന്ദകുമാർ എക്ഞ്ചൽ ആക്ടിവിറ്റി പ്രസിഡൻ്റ് ,.ബീന സിന്തോൾ, പരാതിക്കാരൻ.ഒ.എസ് ബിനു എന്നിവർ ആവശ്യമായ രേഖകളുമായി ഓംബുഡ്സ്മാന് മുന്നിൽ ഹാജരായി.ഓരോരുത്തർക്കും ലഭിച്ച അവസരത്തിൽ പരാതിക്കിടയാ സാഹചര്യം വിശദീകരിച്ചത് വാക്ക് തർക്കത്തിനും ഇടയായി. നിലവിൽ രണ്ട് അന്വോഷണം നടന്ന് കഴിഞ്ഞതാണ്. അന്വോഷണത്തിൽ ഇരട്ട വേദനം പറ്റിയവർ തൊഴിച്ചാപ്പ് വേദനം തിരിച്ചടച്ചതിലൂടെ തെറ്റ് തെളിഞ്ഞതായി പരാതിക്കാർ കുറ്റപ്പെടുത്തി.
എയ്ഞ്ചൽ ആക്ടിവിറ്റി ഗ്രൂപ്പ് മായി ബന്ധമുള്ള മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ബിനോജിനെ ഒഴിവാക്കിയൽ ആരോപണത്തിനും ഇടയാക്കി. നിഷ ബിനോജു ഇരു വേദനം പറ്റിയയാളാണന്നും രേഖകൾ വ്യക്തമാക്കി. ഇതോടെ നിഷാബി നോജിനെയും പ്രതി പട്ടികയിൽ ഓംബുഡ്സ്മാൻ ഉൾപ്പെടുത്തി.
പരാതിക്കാരെൻ്റെയും പ്രതിപട്ടികയിലുള്ളവരുടെയും ഭാഗം കേട്ട ഓംബുഡ്സ്മാൻ രേഖകൾ കൂടി പഠിച്ച ശേഷം പരാതിക്ക് തീരുമാനമുണ്ടാക്കുമെന്നറിയിച്ചു.രാവിലെ 11 മണിക്ക് ആരംഭിച്ച തെളിവെടുപ്പ് 1 മണിക്ക് അവസാനിച്ചു.മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന എന്നീ പദ്ധതികളിന്മേൽ പുതിയ പരാതികളും അന്നേദിവസം സ്വീകരിക്കുന്നതാണ് .