നെടുങ്കണ്ടം പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
വികസനപ്രവര്‍ത്തനങ്ങളെല്ലാം മുരടിച്ചു. എല്ലാ പദ്ധതികളും കമ്മീഷന്‍ വ്യവസ്ഥയിലാണ് നടപ്പിലാക്കുന്നത്. കുടിവെള്ള വിതരണത്തില്‍ വലിയ അഴിമതിയാണ് നടന്നത്. പദ്ധതി നിര്‍വ്വഹണത്തില്‍ ഈ ഭരണസമിതി സമ്പൂര്‍ണ പരാജയമാണ്. കാഞ്ഞിരത്തുംമൂട് - ആദിയാര്‍പുരം - മുണ്ടിയെരുമ റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പാറപൊട്ടിക്കലില്‍ എല്‍.ഡി.എഫ് ഭരണസമിതി വന്‍ അഴിമതി നടത്തി.
പഞ്ചായത്തിന്റെ കെടുകാര്യസ്ഥത മൂലം തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു കോടി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടിട്ടും ഒരു കുടിവെള്ള പദ്ധതി പോലും പഞ്ചായത്ത് നടപ്പിലാക്കിയിട്ടില്ല. ലൈഫ് ഭവന പദ്ധതിയില്‍ ഗുണഭോക്തൃവിഹിതം നല്‍കാത്തതുമൂലം വലിയ പ്രതിസന്ധിയാണ് ഇവര്‍ക്കുണ്ടായിട്ടുള്ളതെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണാസമരത്തില്‍ മണ്ഡലം പ്രസിഡന്റ് ഷാജി വട്ടോത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മുകേഷ് മോഹനന്‍, ജന. സെക്രട്ടറി ജി മുരളീധരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ് യശോധരന്‍, വൈസ് പ്രസിഡന്റുമാരായ ടോമി ജോസഫ്, ഗോപാലകൃഷ്ണന്‍ നിലയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.