കിഴക്കൻ മേഖലയിലെ മദ്യക്കടത്ത് : ഒരാൾ കട്ടപ്പന പോലീസിന്റെ പിടിയിൽ

Jun 18, 2023 - 16:12
Jun 20, 2023 - 08:34
 0
കിഴക്കൻ മേഖലയിലെ മദ്യക്കടത്ത് : ഒരാൾ കട്ടപ്പന പോലീസിന്റെ പിടിയിൽ
This is the title of the web page

വർഷങ്ങളായി മാഹിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി മൂന്നാർ മുതൽ കട്ടപ്പന വരെയുള്ള ചെറുകിട വ്യാപാരികൾക്ക് വിതരണം ചെയ്തു വന്നിരുന്ന ഇടുക്കി ലബ്ബക്കട തേക്കിലക്കാട്ടിൽ വിജയൻ മകൻ രാജേഷ് എന്ന രതീഷ് വയസ്സ് - 42 എന്ന ആളെയാണ് കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി ( 17.06.2023) പിടികൂടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കാലങ്ങളായി ഇയാൾ ബസ്സിലും തുടർന്ന് ബിസിനസ് മെച്ചപ്പെട്ടപ്പോൾ സ്കോർപിയോ വാഹനത്തിലും നാനോ കാറിലും ആയി മാഹിയിൽ നിന്നും വലിയ അളവിൽ മദ്യം വാങ്ങി തോട്ടം മേഖലയിലും മറ്റും ചെറുകിട മദ്യവ്യാപാരം ചെയ്യുന്ന ആളുകൾക്ക് എത്തിച്ച് കൂടിയ വിലയ്ക്ക് മറിച്ചു വിൽക്കുന്നതായി ഇടുക്കി ജില്ലാ പോലീസ് മേധാവി V.Uകുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.തുടർന്ന് KL 24 E 680 ആം നമ്പർ നാനോ കാറിൽ മദ്യം കടത്താൻ ഇടയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന എസ് ഐ മാരയ ലിജോ പി മണി, മധു, ഷംസുദ്ദീൻ കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘ അംഗങ്ങളായ എസ്. ഐ സജിമോൻ ജോസഫ്,,SCPO മാരായ ജോർജ്,സിനോജ്, ജോബിൻ, CPO മാരായ വി കെ അനീഷ്, ശ്രീകുമാർ, DVR SCPO അനീഷ് എന്നിവർ അടങ്ങിയ സംഘം കട്ടപ്പന വെള്ളയാംകുടിയിൽ വച്ച് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ ആണ് 70 കുപ്പി മദ്യം പിടികൂടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മാഹിയിൽ നിന്നും 150 രൂപ വിലയ്ക്ക് വാങ്ങി 350 രൂപയ്ക്ക് ചെറുകിട കച്ചവടക്കാർക്ക് മറിച്ചു വിൽക്കുകയാണെന്നാണ് പ്രതി പറഞ്ഞത് 500 രൂപ മുതൽ 600 രൂപ വിലക്കാണ് ചെറുകിട കച്ചവടക്കാർ ആവശ്യക്കാർക്ക് മദ്യം കൊടുക്കുന്നത്. മാഹിയിൽ നിന്നുള്ള മദ്യത്തിന് പുറമേ ഇയാൾ മറ്റേതെങ്കിലും വ്യാജ മദ്യ ഉത്പാദനവുമായി ബന്ധപ്പെടുന്നുണ്ടോ എന്നും ഇയാളുടെ ഒപ്പം മറ്റേതെങ്കിലും ആളുകൾ സംഘത്തിൽ ഉണ്ടോ എന്നും ഇയാൾ കൊടുക്കുന്ന ചെറുകിട കച്ചവടക്കാരെ കുറിച്ചും കൂടുതലായി അന്വേഷിക്കുന്നുണ്ട്.  കഴിഞ്ഞദിവസം ഓർഡർ കുറവായതിനാൽ ആണ് 35 ലിറ്റർ മദ്യം കൊണ്ടുവന്നത്. സാധാരണഗതിയിൽ 350 കുപ്പി മദ്യം വരെ കൊണ്ടുവരാറുണ്ട് എന്നാണ് പ്രതി പറഞ്ഞത് കൂടുതൽ അളവുള്ളപ്പോൾ സ്കോർപിയോ വാഹനത്തിലാണ് മദ്യം കൊണ്ടുവന്നിരുന്നത് എന്നും പ്രതി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow