കട്ടപ്പന വുമൺസ് ക്ലബ് പരിസ്ഥിതി ദിനചാരണവും ഫലവൃക്ഷതൈ വിതരണവും നടത്തി
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പരിസ്ഥിതി ദിനചാരണവും,ഫലവൃക്ഷതൈ വിതരണവും കട്ടപ്പന റോട്ടറി ക്ലബ് ഹാളിൽ നടന്നു,പ്രമുഖ കാർട്ടൂണിസ്റ്റും, പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ സജിദാസ് മോഹൻ പരിപാടികൾ ഉൽഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ശ്രീമതി റെജി സിബിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, രക്ഷാധികാരി ശ്രീമതി ആനി ജബ്ബരാജ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ശ്രീമതി ലിസി തങ്കച്ചൻ, വൈസ് പ്രസിഡന്റ് സാലി തോമസ്, ട്രഷറർ ശ്രീമതി ബിനു ബിജു എന്റെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. നൂറുകണക്കിന് ഫലവൃക്ഷ തൈകൾ പരിപാടികളുടെ ഭാഗമായി വിതരണം ചെയ്തു.