ഇടുക്കി മൂന്നാറില്‍ വഴിയോര വില്‍പ്പനശാലകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരാളെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു

മൂന്നാര്‍ റോസ് ഗാര്‍ഡന് സമീപം കഴിഞ്ഞ ദിവസങ്ങളിലൊക്കെയും വഴിയോര വില്‍പ്പനശാലകളില്‍ മോഷണം നടന്നിരുന്നു.മോഷ്ടാവിന്റെ ദൃശ്യം സി സി ടി വിയില്‍ പതിയുകയും ചെയ്തു.കഴിഞ്ഞ ദിവസം വൈകുന്നേരം മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ കണ്ട മുന്നാർ സ്വദേശിയാണ് പോലിസിന് വിവരം കൈമാറിയത്.തുടർന്ന് മൂന്നാർ പോലിസ് ഇയാളെ കസ്റ്റടിയിൽ എടുത്ത് ചോദ്യം ചെയ്തു,അറസ്റ്റ് ചെയ്തു..
പേര് പറഞ്ഞതിലടക്കം വൈരുദ്ധ്യമുള്ളതിനാല്‍ ഇയാളെ പോലീസ് കൂടുതല്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്.മോഷണം നടത്തിയ ചില സാധന സാമഗ്രികള്‍ ഇയാള്‍ രാജമലക്ക് സമീപം പൊന്തക്കാട്ടില്‍ ഒളിപ്പിച്ചിരുന്നു.ഇത് പോലീസ് കണ്ടെടുത്തു.ചില കരകൗശല വസ്തുക്കള്‍ മറ്റ് ചിലയിടങ്ങളില്‍ വില്‍പ്പന നടത്തിയതായി പ്രതി മൊഴി നല്‍കിയതായാണ് വിവരം.
മൊബൈല്‍ ഫോണ്‍, എ ടി എം കാര്‍ഡ്, ബൈക്ക് എന്നിവയും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു.ഇയാള്‍ മറ്റിടങ്ങളില്‍ കൂടുതല്‍ മോഷണം നടത്തിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നു.മൊഴി നല്‍കിയിട്ടുള്ളതില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ഇയാളുടെ മേല്‍വിലാസവും പേരും സംബന്ധിച്ച് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ വ്യക്തത വരുത്താനാകുവെന്ന് മൂന്നാര്‍ പോലീസ് അറിയിച്ചു.