കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

സംസ്ഥാന ലൈബ്രറി കൗൺസിൽ കട്ടപ്പന മേഖലാ സമിതിയുടെ ആഭിമുഖ്യത്തിലാണ് ദിശ കരിയർഗൈഡൻസ് സെമിനാർ നടത്തിയത്.SSLC, +2 വിജയിച്ച കുട്ടികൾക്കും വിദ്യാർത്ഥികൾക്കുമായി തുടർ പഠനത്തിനും തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസത്തിനെ സംബന്ധിച്ചും മാർഗ്ഗനിർദ്ദേശം നൽകുന്നതിനാണ് ദിശ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചത്.അമ്പലക്കവല നാഷണൽ ലൈബ്രറി ഹാളിൽ വച്ച് നടന്ന സെമിനാറിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ പി.എൻ. വിശ്വനാഥൻ അധ്യക്ഷനായിരുന്നു. നഗരസഭാ കൗൺസിലർ മായാ ബിജു ഉത്ഘാടനം ചെയ്തു.
എം ജി യൂണിവേഴ്സിറ്റി റിട്ട. ഫാക്കൽറ്റി ബാബു പള്ളിപ്പാട്ട് ക്ലാസ് നയിച്ചു. ഐ റ്റി എൽ സി പ്രസി. റ്റി.എസ് ബേബി, ലൈബ്രറി പ്രസി.പി.പി. ഫിലിപ്പ്, നഗരസഭാ കൗൺസിലർ തങ്കച്ചൻ പുരയിടം, സരസ്വതി വിദ്യാപീഠം പ്രിൻസിപ്പാൾ അനീഷ് കെ.എസ്., അമ്പലക്കവല ബാലവേദി പ്രസി.സംഗീത് ബാബു എന്നിവർ സംസാരിച്ചു.