മാമ്പഴക്കാലം അവധിക്കാല സർഗ്ഗത്മക ക്യാമ്പിന് തുടക്കമായി

May 15, 2024 - 08:03
 0
മാമ്പഴക്കാലം അവധിക്കാല സർഗ്ഗത്മക ക്യാമ്പിന് തുടക്കമായി
This is the title of the web page

 ഗവ. ഐ.ടി.ഐ നാഷണൽ സർവ്വീസ് സ്കീം ദത്ത് ഗ്രാമമായ കോവിൽമലയിലെ കുട്ടികൾക്കായി കേരള യൂത്ത് പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗ്ഗത്മക ക്യാമ്പിന് രാജപുരം നായൻ രാജാ കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി.വ്യക്തിത്വ വികസനം,നേതൃപഠനം,ജീവിത നൈപണിപ രിശീലനം,മുഖാമുഖം,ഒറിഗാമി, നാട്ടുകൂട്ടം,ജൈവസംഗീതം, കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന നഗരസഭാ ചെയർപേഴ്സൻ ബീനാ ടോമി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു,വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഐബിമോൾ രാജൻ മുഖ്യപ്രഭാഷണം നടത്തി.എൻ.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസർ സാദിഖ്‌.എ,ഗ്രൂപ്പ്‌ ഇൻസ്‌ട്രക്ടർ വിനു.പി. ഐ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ശ്രീജ ദിവാകരൻ, വോളന്റിയർ ലീഡർമാരായ റോബിൻ ജോൺ,ആദിത്യ വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow