വണ്ടൻ മേടിന് സമീപം ലോറി അപകടത്തിൽപ്പെട്ടു

വണ്ടൻ മേടിന് സമീപം ലോറി അപകടത്തിൽപ്പെട്ടു. ഏലക്കായുമായി പോയ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ മറിയുകയായിരുന്നു.കുമളി ആറാംമൈലിൽ നിന്നും ഏലക്കായുമായി തമിഴ് നാട്ടിലേക്ക് പോകുന്ന വഴി താഴത്തേ വണ്ടൻ മേടിനും ആമയാറിനും ഇടക്ക് മറിയുകയായിരുന്നു. ഈ സമയത്ത് മഴയുണ്ടായിരുന്നതു കൊണ്ട് വാഹനം തെന്നി മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പനയിൽ നിന്നും ക്രയിൻ എത്തിച്ചാണ് വാഹനം മാറ്റിയത്.വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.