അങ്കണവാടിയിലെ കുട്ടികൾക്ക് എസ്റ്റേറ്റ് മാനേജ്മെന്റ് കുടിവെള്ളവും വൈദ്യുതി കണക്ഷനും നിഷേധിക്കുന്നതായി പരാതി

Jun 15, 2023 - 19:41
 0
അങ്കണവാടിയിലെ കുട്ടികൾക്ക് എസ്റ്റേറ്റ് മാനേജ്മെന്റ് കുടിവെള്ളവും വൈദ്യുതി കണക്ഷനും നിഷേധിക്കുന്നതായി പരാതി
This is the title of the web page

വണ്ടിപ്പെരിയാർ വാളാർഡിയിൽ ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ എസ്റ്റേറ്റ് വക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 56 ആം നമ്പമ്പർ അങ്കണവാടിയിലെ കുട്ടികൾക്കാണ് എസ്റ്റേറ്റ് മാനേജ്മെന്റ് കുടിവെള്ളവും വൈദ്യുതി കണക്ഷനും നിഷേധിക്കുന്നതായി പരാതി അറിയിച്ചിരിക്കുന്നത്. എസ്റ്റേറ്റ് ലയങ്ങളിൽ താമസക്കാരായ തൊഴിലാളികൾ ജോലിക്കു പോവുന്ന സമയം ഇവരുടെ കുട്ടികളെ സംരക്ഷിക്കുന്നതിനായി പിള്ളപ്പുര എന്ന രീതിയിലാണ് ബ്രിട്ടീഷുകാരുടെ കാലത്ത്എസ്റ്റേറ്റ് മാനേജ്മെന്റ് ഈ കെട്ടിടം ഉപയോഗപ്പെടുത്തി വന്നിരുന്നത്. പിന്നീട് 2007 ൽ ICDS അംഗീകാരത്തോട കെട്ടിടം അങ്കണവാടിയാക്കി മാറ്റുകയായിരുന്നു. ഇതിനു ശേഷം ഇവിടേക്ക് വൈദ്യുതിയും കുടിവെള്ളവും ലഭ്യമായിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എസ്റ്റേറ്റ് തൊഴിലാളികളുടെ 15 ഓളം കുരുന്നുകളാണ് രാവിലെ മുതൽ വൈകുന്നേരം വരെ ഇവിടെ സമയം ചിലവഴിക്കുന്നത്. കുട്ടികളുടെ പ്രാഥമികാവശ്യ നിർവ്വഹണത്തിനായി അങ്കണവാടി ജീവനക്കാർ തൊട്ടടുത്ത ഉപയോഗ ശൂന്യമായ കിണറ്റിലെ ജലമാണ് ഉപയോഗിക്കുന്നത്. ഒപ്പം പാചകത്തിനായി എസ്റ്റേറ്റ് ലയങ്ങളിൽ എത്തിക്കുന്ന കുടിവെള്ള വിതരണം എത്തുന്നതുവരെ കാത്തു നിൽക്കേണ്ട അവസ്ഥയുമാണുള്ളത്. ഇവിടേക്ക് വൈദ്യുതി ലഭിക്കാത്തതു മൂലം വെളിച്ചക്കുറവിലും കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് മേഞ്ഞതിനാൽ ചൂടിന്റെ അസഹ്യതയിലുമാണ് കുട്ടികൾ ഇവിടെ കഴിഞ്ഞു വരുന്നത്. അങ്കണവാടി ജീവനക്കാരും ICDS ഉദ്യോഗസ്ഥരും പലതവണ വാടിയിലെ അടിസ്ഥാന ആവശ്യങ്ങൾക്കായി എസ്റ്റേറ്റ് മാനേജ്മെന്റിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് അങ്കണവാടി അധ്യാപികയായ എം.സീത പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അങ്കണവാടിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ബോധവത്ക്കരണ പരിപാടികൾക്കും മറ്റും എത്തുന്ന കൗമാരക്കാരായ പെൺകുട്ടികളും മാതൃ പരിചരണത്തിനായെത്തുന്ന ഗർഭിണികളായ സ്ത്രീകളും ബുദ്ധിമുട്ടിലാവുന്നുമുണ്ട്. അങ്കണവാടിയിലേക്ക് വൈദ്യുതി കണക്ഷനും കുടിവെള്ളവുമെത്തിക്കാൻ എസ്റ്റേറ്റ് മാനേജ്മെന്റ് അനുമതി നൽകാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുൻപോട്ട് വരുമെന്നും നാട്ടുകാർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow