കട്ടപ്പനയിൽ മീശമാധവൻ മോഡൽ മോഷണം; നാല് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണം കവർന്നു. തസ്ക്കരൻ എത്തിയത് വഴി വിളക്കുകൾ ഓഫ് ചെയ്ത ശേഷം മുഖം മൂടി ധരിച്ച്
കട്ടപ്പന വെട്ടിക്കുഴക്കവല ബിസ്മി ചിക്കൻ സെന്ററിൽ കടയുടെ പൂട്ട് പൊളിച്ച് ഉള്ളിൽ കടന്ന മോഷ്ടാവ് 3500 രൂപയും കടയിൽ ഉപയോഗിച്ചിരുന്ന കത്തിയും അപഹരിച്ചു. പുലർച്ചെ രണ്ട് മണിയോടുകൂടി വെട്ടിക്കുഴക്കവലയിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി ലൈനിലെ ലിങ്ക് ഓഫ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് മോഷണം നടത്തിയിരിക്കുന്നത്.തുടർന്ന് മൂന്നരയോടു കൂടി നത്തുകല്ലിൽ മൂന്ന് സ്ഥാപനങ്ങളിലും മോഷണം നടന്നു.കുന്നപ്പള്ളിൽ സ്റ്റോഴ്സിൽ നിന്നും അയ്യായിരത്തോളം രൂപ മോഷണം പോയി.
നിർമ്മൽ ഓയിൽ മിൽസ്, പറക്കോട്ടിൽ സ്റ്റോഴ്സ് എന്നീ സ്ഥാപങ്ങളുടെ പൂട്ട് പൊളിച്ച് ഉള്ളിൽ കടന്ന മോഷ്ടാവ് മേശയുടെ ഡ്രോയിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചു.വഴി വിളക്കുകൾ ഓഫ് ചെയ്ത ശേഷമാണ് നാല് കടകളിലും മോഷണം നടന്നിരിക്കുന്നത്.പുലർച്ചെ ഒന്നരയോടെ വെള്ളയാംകൂടി SML ജംഗ്ഷനിലുള്ള ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി മാറ്റുന്നത് CCTV യിൽ പതിഞ്ഞിരുന്നു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് ഇടപ്പെട്ട് നത്തുകല്ല് ടൗണിൽ ക്യാമറ സ്ഥാപിക്കണമെന്നാണ് വ്യാപാരികളുടെ അടക്കം ആവശ്യം.