82 വർഷക്കാലമായി വൈദ്യുതി ഇല്ലാതിരുന്ന വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിലെ മുനിയാണ്ടി ക്ഷേത്രത്തിൽ വൈദ്യുതീകരണം നടത്തി

May 6, 2024 - 15:51
 0
82 വർഷക്കാലമായി വൈദ്യുതി ഇല്ലാതിരുന്ന വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിലെ മുനിയാണ്ടി ക്ഷേത്രത്തിൽ  വൈദ്യുതീകരണം നടത്തി
This is the title of the web page

കഴിഞ്ഞ 82 വർഷക്കാലമായി വൈദ്യുതി ഇല്ലാതിരുന്ന വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിലെ മുനിയാണ്ടി ക്ഷേത്രത്തിൽ വാർഡ് മെമ്പറുടെ പ്രത്യേക ഇടപെടൽ മൂലം വൈദ്യുതീകരണം നടത്തി. വൈദ്യുതീകരണത്തിൻ്റെ ഉദ്ഘാടനം KSEB വണ്ടിപ്പെരിയാർ സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ മുരുകയ്യ നിർവഹിച്ചു.തോട്ടം മേഖലയായ വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിൽ തമിഴ് വംശജരാണ് ഏറ്റവും അധികം വസിച്ചുവരുന്നത് തമിഴ്നാട്ടിൽ നിന്നും ബ്രിട്ടീഷ് ഭരണകാലത്ത് എത്തിയ ആളുകൾ ആയതുകൊണ്ട് തന്നെ തമിഴ് ആചാരങ്ങളുടെ അടിസ്ഥാനത്തിലുള്ള ദേവപ്രതിഷ്ഠ കളാണ് ഈ എസ്റ്റേറ്റ് മേഖലയിലെ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഇങ്ങനെ കഴിഞ്ഞ 82 വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച നെല്ലിമല മുനിയാണ്ടി ക്ഷേത്രത്തിൽ വൈദ്യുതീകരണം എന്ന ആവശ്യത്തിന് വളരെ കാലത്തെ പഴക്കമാണ് ഉള്ളത്. ഇത് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കൗസല്യ രാമറിന്റെ പ്രത്യേക ഇടപെടൽ മൂലം മുനിയാണ്ടി ക്ഷേത്രത്തിൽ വൈദ്യുതി കരണം നടത്തിയത്. ഏകദേശം 30000 രൂപ സ്വന്തമായി ചെലവാക്കിയാണ് ക്ഷേത്രം വൈദ്യുതി കരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിന്റെ ഭാഗമായി നടന്ന ഉദ്ഘാടന യോഗത്തിൽ വാർഡ് മെമ്പർ കൗസല്യ രാമർ അദ്ധ്യക്ഷയായിരുന്നു. KSEB വണ്ടിപ്പെരിയാർ സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ മുരുകയ്യാ സ്വിച്ച് ഓൺ ചെയ്തു ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ സിപിഐ പീരുമേട് ഏരിയാ സെക്രട്ടറി വി കെ ബാബുക്കുട്ടി, നാലാം വാർഡ് മെമ്പർ മാരിയപ്പൻ, കോൺട്രാക്ടർ റോഹിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പരിപാടിയിൽ നെല്ലിമല എസ്റ്റേറ്റിലെമുഴുവൻ വിശ്വാസികളും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow