പീരുമേട് തോട്ടംമേഖലയുടെ ചരിത്രത്തിൽ ആദ്യമായി 37 വർഷങ്ങൾക്ക് ശേഷം വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്ക്കൂളിലെ 1987 ബാച്ച് SSLC വിദ്യാർഥികൾ ഒത്തുചേർന്നു

കുമളി ശിക്ഷക് സദനിൽ ഒത്തുചേർന്നവർ വിദ്യാഭ്യാസ കാലത്തെ ഓർമ്മകളും 37 വർഷത്തെ ജീവിതാനുഭവങ്ങളും പങ്കുവച്ചു . ഇവർക്ക് വിദ്യ പകർന്ന അധ്യാപകരും ഒപ്പം ചേർന്നപ്പോൾ പിന്നോട്ട് പോയത് ഒരു കാലഘട്ടത്തിൻ്റെ ഓർമ്മകൾ.ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ വരവോടെയാണ് റീയൂണിയനുകൾ ട്രെൻ്റായി മാറിയത് . ഇതോടൊപ്പമാണ് പീരുമേട് തോട്ടംമേഖലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി 37 വർഷങ്ങൾക്ക് ശേഷം വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂളിലെ 1987 ബാച്ച് SSLC വിദ്യാർഥി ഒരുമിച്ചത്. പല പൂർവ്വ വിദ്യാർഥി സംഗമങ്ങളും ശ്രദ്ധയാകർഷിച്ചതോടെ ഇവർ 2019-ൽ തങ്ങളുടെ ബാച്ചിൽപ്പെട്ടവരെ ഉൾപ്പെടുത്തി ഒരു വാട്സ് അപ് കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു.
ഇതിന് ശേഷമാണ് 66 പേർ ഉൾപ്പെട്ട SSLC വിദ്യാർഥികൾ ഒത്തുചേരലിന് ഒരുങ്ങിയത് കുമളി ശിക്ഷക് സദനിലായിരുന്നു. ഇവർ ഒരുമിച്ചത് 37 വർങ്ങൾ തീർത്ത മാറ്റങ്ങൾ പരസ്പരം തിരിച്ചറിയുവാൻ പറ്റാത്ത ഇവരുടെ ഓർമ്മകളെ തിരിച്ച് കൊണ്ടുവരുന്നതിനായുള്ള വീഡിയോ പ്രദർശനം ശ്രദ്ധേയമായിരുന്നു.66 പേർ ഉൾപ്പെട്ട 1987 ബാച്ചിലെ 5 പേരുടെ വേർപാട് ഇവരിൽ അൽപ്പ നിമിഷം വേദനകൾ സമ്മാനിച്ചു വെങ്കിലും പിന്നീടുള്ള നിമിഷങ്ങൾ തങ്ങളുടെ വിദ്യാഭ്യാസ കാലത്തെ ഓർമ്മകളിലേക്ക് കടക്കുകയായിരുന്നു. ഇവരുടെ പൂർവ്വ വിദ്യാർഥി സംഗമത്തിൽ നടന്ന പരിചയപ്പെടൽ വ്യത്യസ്ഥമായിരുന്നു ആദ്യമെത്തിയ ആൾ നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ആളുടെ പേര് വെളിപ്പെടുത്താതെ സ്വഭാവമോ കാഴ്ച്ചപ്പാടൊ വെളിപ്പെടുത്തി സഹപാടികളെ കൊണ്ട് തന്നെ തിരിച്ചറിയിച്ച് വേദിയിലേക്ക് ആനയിക്കുകയും തൻ്റെ കുടുംബത്തെ പരിചയപ്പെടുത്തി ഇപ്പോഴത്തെ ജീവിത സാഹചര്യം വിശദീകരിച്ച ശേഷം 1987 SSLC ബാച്ച് ഒരുക്കിയ ഉപഹാരം ഏറ്റുവാങ്ങി മടങ്ങുന്ന രീതിയായിരുന്നു അവലംബിച്ചത്.
ഉച്ചയ്ക്ക് ശേഷം ഇവർക്ക് വിദ്യ പകർന്നു നൽകിയ അധ്യാപകർ കൂടി എത്തിചേർന്നതോടെ പൂർവ്വ വിദ്യാർഥി സംഗമം ഇവരുടെ 37 വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകളിലേക്ക് നീങ്ങി.ഇത്രയും വർഷങ്ങൾക്ക് ശേഷവും പലയിടങ്ങളിലായി തങ്ങളെ കാണുന്ന ശിഷ്യർ തങ്ങൾക്ക് നൽകുന്ന ബഹുമാനത്തിലും ആദരവിലുമാണ് തങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലമടങ്ങിയിരിക്കുന്നതെന്നും അധ്യാപകർ പറഞ്ഞു.തുടർന്ന് അധ്യാപകരായ M ആൻ്റണി,ദുരൈ രാസു, സുമതി, ടോമി വിൽസൺ സാമുവൽ രാജൻ എന്നിവരെ പൂർവ്വ വിദ്യാർഥി സംഗമത്തിൽ ആദരിച്ചു.
പത്താം ക്ലാസ് കാലഘട്ടത്തെ ഓർമ്മകൾ പങ്കുവച്ചും ഇപ്പോഴത്തെ ജീവിത നിമിഷങ്ങൾ പരസ്പ്പരം അറിയിച്ചും തങ്ങൾക്കൊപ്പമെത്തിയ മക്കളെയും കൊച്ചു മക്കളെയും പരിചയപ്പെടുത്തിയും ഫോട്ടോകൾ ഫോണിൽ പകർത്തിയുമുള്ള നിമിഷങ്ങൾക്ക് ശേഷം സ്നേഹ വിരുന്നോടെയാണ് ഇവർ പിരിഞ്ഞത്. 1987 ബാച്ച് കൂട്ടായ്മ പ്രസിഡൻ്റ് കുറച്ചു അനുപ് ശേഖർ, സെക്രട്ടറി സത്യശീലൻ, ട്രഷറർ കുമാർ,വൈസ് പ്രസിഡൻ്റ് നടരാജൻ, ജോയിൻ്റ് സെക്രട്ടറി M രാമു മറ്റ് ഭാരവാഹികളായ C ആൻ്റണി,തങ്ക ദുരൈ മണികണ്ഡൻ, സ്വാമിദാസ്,റാണി മരിയ എപ്സിറാണി തുടങ്ങിയവർ പൂർവ്വ വിദ്യാർഥി സംഗമത്തിന് നേതൃത്വം നൽകി.