നീരൊഴുക്കു നിലച്ചതോടെ പെരിയാറിനെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന ശുദ്ധജല വിതരണ പദ്ധതികളിലെ പമ്പിങ് നിർത്തി

Apr 29, 2024 - 08:03
 0
നീരൊഴുക്കു നിലച്ചതോടെ പെരിയാറിനെ
 ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന ശുദ്ധജല വിതരണ പദ്ധതികളിലെ പമ്പിങ് നിർത്തി
This is the title of the web page

നീരൊഴുക്കു നിലച്ചതോടെ പെരിയാറിനെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന ശുദ്ധജല വിതരണ പദ്ധതികളിലെ പമ്പിങ് നിർത്തി. ജലവിതരണം മുടങ്ങിയത് വ്യാപാരികൾ അടക്കം ഉപ്പുതറയിൽ മാത്രം മൂവായിരത്തോളം കുടുബങ്ങളെ നേരിട്ടു ബാധിച്ചു. ഇവരെല്ലാം വെള്ളം വിലയ്ക്കു വാങ്ങുകയാണ്. സാമ്പത്തികമായി ഇതിനു ശേഷിയില്ലാത്തവർ കിലോമീറ്റർ അകലെ പോയി ആണ് കുടിവെള്ളം ശേഖരിക്കുന്നത്. പെരിയാറിൻ്റെ ജീവൻ നിലനിർത്തിയിരുന്ന നേരിയ നീരൊഴുക്ക്  ഒരാഴ്ച മുൻപ് നിലച്ചതോടെയാണ് വാട്ടർ അതോരിറ്റിയുടേയും, ത്രിതല പഞ്ചായത്തുകളുടേയും ചുമതലയിലുള്ള പദ്ധതികൾ പ്രതിസന്ധിയിലായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും പമ്പിങ് നടത്താൻ കഴിയുമോ എന്ന ആശങ്കയുണ്ട്. പെരിയാറിൻ്റെ വൃഷ്ടിപ്രദേശത്ത് വേനൽ മഴലഭിച്ച് നീരൊഴുക്ക് തുടങ്ങിയാൽ മാത്രമേ പദ്ധതികൾ സാധാരണ ഗതിയിൽ പ്രവർത്തിക്കാൻ കഴിയുകയുള്ളു. പല പദ്ധതികളിലും ഒരു മാസം മുൻപേ ജലവിതരണം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ നീരൊഴുക്കു പൂർണമായും നിലച്ചതോടെ കാര്യങ്ങൾ കൈവിട്ടു.പെരിയാറിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ കിട്ടിയില്ലങ്കിൽ വലുതും , ചെറുതുമായ അൻപതോളം ശുദ്ധജല വിതരണ പദ്ധതികൾ പ്രവർത്തിക്കുന്ന ഇടുക്കി, പീരുമേട്, ഉടുമ്പൻചോല താലൂക്കുകൾ കുടിവെള്ളമില്ലാതെ വലയും. ഹൈറേഞ്ചിലെ ഉയർന്ന പ്രദേശങ്ങൾ രണ്ടു മാസം മുമ്പ് കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലായിരുന്നു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അതിനിടെ ഉത്തരവിലെ അവ്യക്തത ചൂണ്ടിക്കാട്ടിയും, തിരഞ്ഞെടുപ്പു ചട്ടത്തിനു വിരുദ്ധമാകും എന്ന സാങ്കേതിക കാരണം പറഞ്ഞും വാഹനങ്ങളിൽ കുടി വെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ശുദ്ധജലം എത്തിക്കാൻ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും തയ്യാറായില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് രണ്ടാമത് ഉത്തരവ് ഇറക്കിയതോടെ കുറേ പഞ്ചായത്തുകൾ കുടിവെള്ള വിതരണം തുടങ്ങി. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്തുകൾ ഇപ്പോഴുമുണ്ട്. ജില്ലാ ഭരണകൂടം ഇടപെട്ട് കുടിവെള്ള വിതരണത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow