മലയോര ഹൈവേ നിർമ്മാണം; അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ ഒരു വീടിൻ്റെ സംരക്ഷണ ഭിത്തി തകർന്നു
മാട്ടുക്കട്ട വെള്ളിക്കരയിൽ ശാന്തമ്മയുടെ വീടാണ് തകർന്നത്. ശാന്തമ്മയും മകനും വീട്ടിലില്ലായിരുന്ന സമയത്താണ് വീടിൻ്റെ മുൻവശത്തെ ചുവര് തകർന്നത്. വീട് പൂർണ്ണമായും തകരുന്ന അവസ്ഥയിലുമാണ്.മാട്ടുക്കട്ടയിലെ പുറംപോക്കിലാണ് രോഗികളായ ശാന്തമ്മയും മകനും താമസിക്കുന്നത്. ശാന്തമ്മ ക്യാൻസർ രോഗിയും മകൻ അപസ്മാര രോഗിയുമാണ്. ഇവർക്ക് ആകെയുള്ളത് ഒറ്റക്കട്ടയിൽ തീർത്ത ഈ വീട് മാത്രമാണ്. മലയോര ഹൈവേ നിർമ്മാണത്തിനായി ഭാര വാഹനങ്ങൾ ഓടിതുടങ്ങിയപ്പോൾ മുതലാണ് വീടിന് കേടുപാടുകൾ സംഭവിച്ച് തുടങ്ങിയത്. ചുവരുകൾ വീണ്ടു കീറിയിരുന്നു.
കഴിഞ്ഞ ദിവസം ശാന്തമ്മയും മകൻ അനീഷും മൂത്ത മകൻ്റെ വീട്ടിൽ പോയ സമയത്താണ് ചുവര് തകർന്നത്. നാട്ടുകാർ വിവരം അറിയിച്ച തനുസരിച്ചാണ് ഇവരുവരു തിരികെ എത്തിയത്. വീടിൻ്റെ മുൻവശത്തെ ചുവര് പൂർണ്ണമായും തകരുകയും വശങ്ങളിൽ ചുവരുകൾ വിണ്ട് കീറിയിട്ടുമുണ്ട്. വീട് ഏത് സമയവും പൂർണ്ണമായും നിലം പൊത്താവുന്ന അവസ്ഥയിലാണ്.ലയോര ഹൈവെ നിർമ്മാതാക്കളുടെ കംപ്രസർ കൊണ്ട് റോഡ് ഉറപ്പിച്ചതാണ് വീട് തകരാനിടയാക്കിയതെന്നാണ് ഈ കുടുംബത്തിൻ്റെ ആരോപണം.ആദ്യഘട്ട ടാറിംഗ് നടത്തിയ ശേഷം ചുവര് നിർമ്മിച്ച് നൽകുമെന്ന് മലയോര ഹൈവെ അധികൃതർ അറിയിച്ചു.