ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Apr 25, 2024 - 10:38
 0
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
This is the title of the web page

ആലപ്പുഴ: വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഷാജി-ദീപ്തി ദമ്ബതികളാണ് മരിച്ചത്.ഇന്ന് രാവിലെ 6.45ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിന് പിന്നാലെ അടുക്കളയിലേക്ക് പോയ ദീപ്തിയുടെ കഴുത്തില്‍ ഷാജി വെട്ടുകത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ദീപ്തിയുടെ ശിരസ് ശരീരത്തില്‍നിന്ന് വേര്‍പെട്ടെന്നാണ് വിവരം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പിന്നാലെ ഷാജി കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിതൂങ്ങി മരിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിവന്നപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള വഴക്കാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. അഞ്ചും ആറും വയസുള്ള രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow