മേരു ഗില്ലു തരംഗമാകുന്നു , കാഞ്ഞാർ വാട്ടർ തീം പാർക്കിൽ ഇനി സെൽഫിക്കാലം

കാഞ്ഞാര്‍ എം.വി.ഐ.പി (മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്റ്റ്) വാട്ടര്‍ തീം പാര്‍ക്കിൽ ഹരിത തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ജില്ലാതല ലോഗോ 'മേരു ഗില്ലു' വിൻ്റെ ആൾ രൂപം ആദ്യമായി പുറത്തിറക്കി. ശനിയാഴ്ച വൈകീട്ട് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്‌ഘാടനം ചെയ്തു. മേരു ഗില്ലു കളക്ടറേയും പൊതുജനങ്ങളേയും അഭിവാദ്യം ചെയ്തു.ഹരിത തിരഞ്ഞെടുപ്പ് ചട്ടം, മാലിന്യമുക്ത നവകേരളം, തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം എന്നിവ ലക്ഷ്യമിട്ടാണ് സ്വീപ്പിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.
ഹരിതചട്ട നിർദേശങ്ങളുടെ പ്രദർശനം, പാർക്കിലെ മരങ്ങളുടെ ഇലൂമിനേഷൻ, ഐ ലവ് ഡമോക്രസി സെൽഫി പോയിൻ്റ് എന്നിവയാണ് വാട്ടർ തീം പാർക്കിൽ ഒരുക്കിയത് .പീരുമേട്റീസർവെ ഓഫീസ് ഹെഡ് ക്ലാർക്ക് എം ജി സജിയുടെ നേതൃത്വത്തിലാണ് മലയണ്ണാനായേ മേരു ഗില്ലുവിൻ്റ ആൾ രൂപം ഒരുക്കിയത്. ഡിസാസ്റ്റർ മാനേജ്മെൻ്റ് ജീവനക്കാരനായ പി എ മൻഷാദ് നിർമ്മിത ബുദ്ധിയിലൂടെ സൃഷ്ടിച്ച ലോഗോയുടെ തീം സോങ്ങും ശ്രദ്ധയാകർഷിച്ചു.ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ്. നായര്‍, ഇടുക്കി എ ആർ ഒ യും ഡെപ്യൂട്ടി കളക്ടറുമായെ കെ മനോജ്, സ്വീപ് നോഡൽ ഓഫീസർ ലിപു ലോറൻസ്, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ ആർ ഭാഗ്യരാജ് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ജില്ലാകളക്ടർ, സബ് കളക്ടർ എന്നിവർ സെൽഫി പോയിൻ്റിൽ സെൽഫിയെടുത്തു. ഇവിടെ പൊതുജനങ്ങൾക്കും സൗജന്യമായി സെൽഫിയെടുക്കാം. ഡി ടി പി സി , ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, സാമൂഹ്യ സന്നദ്ധ സേന, സെൻ്റ് ജോസഫ് അക്കാദമി എൻ എസ് എസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.