ആവേശക്കൊടുമുടിയില്‍ മൂവാറ്റുപുഴ

ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജിന്‍റെ മൂവാറ്റുപുഴ മണ്ഡലത്തില്‍ രണ്ടാം ഘട്ട പൊതുപര്യടനം നടത്തി.ശനിയഴ്ച രാവിലെ 7.30 ന് പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ആദ്യ സ്വീകരണ കേന്ദ്രമായ ഞാറക്കാട് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വരവേറ്റു. മുത്തുക്കുടകളും ദഫ് മുട്ട്, ഗരുഡന്‍ തൂക്കം, നിറപറ, പൂമാലകള്‍ വാദ്യമേളങ്ങളോടെയും തെരഞ്ഞടുപ്പ് ചിഹ്നംപതിച്ച 20 മീറ്റര്‍ നീളമുളള ചുവന്ന ബാനര്‍ ഉയര്‍ത്തിയും പൂക്കള്‍ വിതറിയുമാണ് വേദിയിലേയ്ക്കാനയിച്ചത്. പര്യടനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കെ എം കുര്യാക്കോസ് അധ്യക്ഷനായി. പി ആര്‍ മുരളീധരന്‍, ബാബു പോള്‍, ഷാജി മുഹമ്മദ്, കെ പി രാമചന്ദ്രന്‍, എല്‍ദോ എബ്രഹാം എ വി സുരേഷ്, ജോളി പൊട്ടയ്ക്കല്‍, അഡ്വ.ഷൈന്‍ ജേക്കബ്, ശശി കുഞ്ഞന്‍, റാജി വിജയന്‍, ലിജി ഷിജു, വില്‍സന്‍ നെടുങ്കല്ലേല്‍ സണ്ണി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. സ്വന്തം കൃഷിയിടത്തിലെ ഉല്പന്നങ്ങളുമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ സാബു ടി മാത്യുവും കര്‍ഷകരും ജോയ്സ് ജോര്‍ജിനെ സ്വീകരിച്ചു. വനിതകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ പൂച്ചെണ്ടുകള്‍ നല്‍കി ഹാരമണിയിച്ചും സ്വീകരിച്ചു. മുന്‍ എംപിയായിരുന്നപ്പോള്‍ ജോയ്സ് ജോര്‍ജ് നാടിന് നല്‍കിയ വികസനത്തെ മറക്കാനാവില്ലെന്ന് വോട്ടര്‍മാര്‍ പറഞ്ഞു.
പര്യടനം പനങ്കരയും കഴിഞ്ഞ് കടവൂരില്‍ എത്തിയപ്പോള്‍ സമീപത്തെ സ്കൂള്‍ മൈതാനത്ത് ക്രിക്കറ്റ് കളിയ്ക്കുകയായിരുന്ന യുവാക്കള്‍ ജോയ്സിനെ കളിക്കാന്‍ ക്ഷണിച്ചു. അവര്‍ക്കൊപ്പം കളത്തിലിറങ്ങിയ സ്ഥാനാര്‍ഥി ആദ്യ ബോള്‍ ബൗണ്ടറി കടത്തി ഫോര്‍ അടിച്ചത് ആവേശമായി. ജോയ്സിന് വിജയം ആശംസിച്ച് സ്ഥാനാര്‍ഥിയെ യുവാക്കളും സ്വീകരിച്ചു. മഞ്ചരിപ്പീടിക, ചാത്തമറ്റം സ്കൂള്‍, പൈങ്ങോട്ടൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി കുളപ്പുറത്ത് സമാപിച്ചു.
ആയവന പഞ്ചായത്തിലെ സിദ്ധന്‍പടിയില്‍ ഉജ്വല സ്വീകരണത്തോടെ സ്വീകരിച്ചു കാലാമ്പൂര്, അഞ്ചല്‍പ്പെട്ടി, കടുംപിടി, പുന്നമറ്റം, തോട്ടഞ്ചേരി, വരാപ്പിള്ളിമ്യാല്‍ 'കുഴുമ്പില്‍ താഴ്, ഏനാനല്ലൂര്‍ ഷാപ്പുംപടി, ആയവന പള്ളിത്താഴം, എസ്എന്‍ഡിപി ജംഗ്ഷന്‍ എന്നിവിടങ്ങളിലും പര്യടനം നടത്തി കാവക്കാട് സമാപിച്ചു.ഉച്ചകഴിഞ്ഞ് മാറാടി പഞ്ചായത്തിലെ പര്യടനത്തിലെ ആദ്യ സ്വീകരണ കേന്ദ്രമായ പെരിങ്ങഴ കവലയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കാത്തു നിന്നു തുടര്‍ന്ന് എയ്ഞ്ചല്‍ വോയ്സ് കവല, പള്ളിക്കവല, ഈസ്റ്റ് മാറാടി, പാറത്തട്ടാല്‍ പള്ളിത്താഴം, മണ്ണത്തൂര്‍ കവല, വിരിപ്പുകണ്ടം കായനാട് റേഷന്‍കടപ്പടി, എന്നിവിടങ്ങളില്‍ സ്വീകരണമേറ്റുവാങ്ങി.ഓണായേലിവയല്‍ കടവിലെത്തിയപ്പോള്‍ ചെണ്ടയും വയലിനും ചേര്‍ന്ന ഫ്യൂഷന്‍ ബാന്‍റോടെ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റു.
എന്നിവിടങ്ങളിലായിന്നു സ്വീകരണം.വാളകം പഞ്ചായത്തിലെ റാക്കാട് നാന്തോട് കവലയില്‍ മുത്തുക്കുടകളും കൊടികളുമായി സ്ത്രീകള്‍ ഉള്‍പ്പെടെ സ്വീകരിച്ചു തുടര്‍ന്ന് ഗണപതി കവല, മേക്കടമ്പ് എല്‍പി സ്കൂള്‍, വാളകം കല, കോളാത്തുരുത്ത്, പാലനാട്ടില്‍ കവല, കുന്നയ്ക്കാന്‍ സിടിസി കവല, പനാമ കവലയിലും സ്ഥാനാര്‍ഥിയ്ക്ക് സ്വീകരണം നല്‍കി. കടാതി പള്ളിത്താഴത്ത് സമാപിച്ചു.വൈകിട്ട് പായിപ്ര പഞ്ചായത്തിലെ മുടവൂര്‍ ജയ്ഹിന്ദ് കവലയില്‍ നിന്ന് തുടങ്ങിയ പര്യടനം തുടര്‍ന്ന് മുടവൂര്‍ പള്ളിത്താഴം, ഇ ബി ജംഗ്ഷന്‍, എള്ളുമലപ്പടി, പായിപ്ര കവല, തട്ടുപറമ്പ്, പായിപ്ര സൗത്ത്, സ്കൂള്‍പടി, മാനാറി, സൊസൈറ്റിപ്പടി, തൃക്കളത്തൂര്‍ കാവുംപടി, പള്ളിക്കത്താഴത്തും പര്യടനം നടത്തി പള്ളിച്ചിറങ്ങരയില്‍ സമാപിച്ചു.സ്വീകരണ കേന്ദ്രങ്ങളില്‍ സജി ജോര്‍ജ്, അനീഷ് എം മാത്യു, കെ എ നവാസ്, വി ആര്‍ ശാലിനി, വിന്‍സന്‍ ഇല്ലിക്കല്‍, കെ.ജി അനില്‍കുമാര്‍, കെ എം ശശികുമാര്‍, കെ കെ ശശി തുടങ്ങിയവര്‍ സംസാരിച്ചു.