ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഇടതുപക്ഷം വിജയിക്കണം;സുഭാഷിണി അലി

മൂവാറ്റുപുഴ: ഭരണഘടന സംരക്ഷിക്കുന്നതിനോടൊപ്പം സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍ഡിഎഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വനിത പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുഭാഷിണി അലി.
ഭരണഘടന സംരക്ഷിക്കാനും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനും ഇന്ത്യയെ നിലനിര്‍ത്താനുള്ള തെരഞ്ഞെടുപ്പാണിത്. സ്ത്രീകള്‍ ദളിതര്‍ പിന്നോക്ക നൂനപക്ഷങ്ങള്‍ക്കും എതിരായ ശക്തികള്‍ക്ക് കൂട്ട് നില്‍ക്കുന്ന സര്‍ക്കാരാണ് രാജ്യം ഭിക്കുന്നത്. തൊഴിലാളികളെയും കര്‍ഷകരെയും ദ്രാഹിക്കുന്ന നയങ്ങള്‍ തുടരുന്ന സര്‍ക്കാരിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നത് ഇടതുപക്ഷമാണ്.
എന്നാല്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ തയ്യാറാകുന്നില്ലന്നും രാജ്യത്ത് കരിനിയമങ്ങള്‍ ഓരോന്നായി ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ ഇതിന്റെ ദുരിതം കൂടുതലായി അനുഭവിക്കുന്നത് സ്ത്രീകളും കുഞ്ഞുങ്ങളുമാണന്നും ഈതെരതെഞ്ഞടുപ്പില്‍ സ്ത്രീ സമൂഹം ഒറ്റകെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും സുഭാഷിണി അലി പറഞ്ഞു. മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം സീന ബോസ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കമല സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ഷാലി ജെയിന്‍ സ്വാഗതം പറഞ്ഞു. ശാരദ മോഹനന്‍, വി.ആര്‍.ശാലിനി, കെ.എ.ജയ, ആലീസ് ഷാജു, പി.പി.നിഷ, മോരി ജോര്‍ജ് തോട്ടം, എന്‍.കെ.പുഷ്പ, അനിത റെജി, സീനത്ത് മീരീന്‍, പി.ജി.ശാന്ത എന്നിവര്‍ സംമ്പന്ധിച്ചു.