ജോയ്സ് ജോര്‍ജിന്‍റെ മൂവാറ്റുപുഴ മണ്ഡലത്തിലെ പൊതു പര്യടനം ഇന്ന്

ഇടുക്കി പാര്‍ലമെന്‍റ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിന്‍റെ മൂവാറ്റുപുഴ മണ്ഡലത്തിലെ പൊതുപര്യടനം വ്യാഴാഴ്ച നടക്കും. രാവിലെ 7.30 ന് പോത്താനിക്കാട് പഞ്ചായത്തിലെ പറമ്പഞ്ചേരി പള്ളിത്താഴത്ത് നിന്നും ആരംഭിക്കുന്ന പര്യടനം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലീം കുമാര്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് കല്ലൂര്‍ക്കാട്, പാലക്കുഴ, ആരക്കുഴ, ആവോലി, മഞ്ഞള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ പര്യടനം നടത്തി അച്ചന്‍കവലയില്‍ സമാപിക്കും. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്യും. നാളെ പീരുമേട് മണ്ഡലത്തില്‍ പര്യടനം നടത്തും.