കട്ടപ്പന ഫെസ്റ്റ് നാളെ മുതൽ

കട്ടപ്പന മർച്ചന്റ് സ് അസോസിയേഷൻ, മർച്ചന്റ്സ് യൂത്ത് വിങ് എന്നിവരുടെ നേതൃത്വത്തിൽ നട ത്തുന്ന കട്ടപ്പന ഫെസ്റ്റിന് 10ന് തുടക്കമാകും. നഗരസഭ സ്റ്റേഡിയത്തിൽ 22 വരെയാണ് ഫെസ്റ്റ്. 10ന് വൈകിട്ട് അഞ്ചിന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മർച്ചന്റ്സ് അസോസി യേഷൻ ജനറൽ സെക്രട്ടറി കെ.പി ഹസൻ അധ്യക്ഷനാകും. വിവിധ ദിവസങ്ങളിൽ ഗായകൻ എം.ജി. ശ്രീകുമാർ, സ്റ്റീഫൻ ദേവസി, ഹരിശ്രീ അശോകൻ, ആശാ ശരത്, രമ്യ നമ്പീശൻ, കൃഷ്ണപ്രഭ, ഡി.ജെ. സാവിയോ, അൻവർ സാദ്, ഓടക്കുഴൽ കലാകാരൻ രാജേഷ് ചേർത്തല, ദുർഗ വിശ്വനാഥ് എന്നിവരുടെ കലാപരിപാടികൾ നടക്കും. പാമ്പുപിടുത്ത വിദഗ്ധൻ വാവ സുരേഷ് നയിക്കുന്ന പ്രത്യേക ഷോ, ബല്ലി ഡാൻസ് എന്നിവയും ഉണ്ടാകും.
കാർഷിക, വ്യവസായിക പ്രദർശനങ്ങൾ, സ്നോ പാർക്ക്, ഫ്ളവർ ഷോ, അക്വ പെറ്റ് ഷോ, 100ലേറെ സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റ്, വിവിധ കമ്പനിയുടെ കാറുകളുടെയും ഷോ, ഫാഷൻ ബൈക്കുകളുടെയും പ്രദർശന സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിലുണ്ട്. റോട്ടറി ക്ലബ് കട്ടപ്പന ഹെറിറ്റേജിന്റെ എ ഡ്യൂക്കേഷൻ എക്സ്പോയും നടക്കും. എല്ലാ ദിവസ വും വൈകിട്ട് നാല് മുതൽ രാത്രി 11 വരെയാണ് പ്രവേശനം. ശനി, ഞായർ ദിവസങ്ങ ളിൽ രാവിലെ 11 മുതൽ രാത്രി വരെ പ്രവേശനമുണ്ടന്നും കെ.പി. ഹസൻ, സിജോ മോൻ ജോസ്, അജിത് സുകു മാരൻ, എ.കെ. ഷിയാസ്, സി ജോ എവറസ്റ്റ്, സെനോൺ തോമസ് എന്നിവർ പറഞ്ഞു.