ചുട്ടുപൊള്ളി പൊന്ന്, നെഞ്ചിടിപ്പ് കൂട്ടി സ്വര്‍ണവില; പവൻ പുതിയ റെക്കോര്‍ഡിലേക്ക്

ചരിത്രത്തിലാദ്യമായി പവന് പൊന്നുംവില. സംസ്ഥാനത്ത് പവന് 50,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 85 രൂപ കൂടി 6,360 രൂപയിലെത്തി.680 രൂപയാണ് പവന് കൂടിയത്. രാജ്യാന്തര മാർക്കറ്റില്‍ ഒരൗണ്‍സ് സ്വർണത്തിന് 2238.49 ഡോളറാണ് നിലവിലെ വില. കൂടുതല്‍ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാല്‍ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാർക്കറ്റില്‍ സ്വർണവില വർധിക്കാനിടയായത്. സ്വർണ നിക്ഷേപത്തിലേക്ക് കൂടുതല്‍ പേർ എത്തിയിട്ടുണ്ടെങ്കിലും വില്‍പനയില്‍ ഇത് പ്രതിഫലിക്കില്ലെന്നാണ് സൂചന.