പുളിയന്മല ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. അലക്‌സ് ലൂയിസ് തണ്ണിപ്പാറ സി.എം.ഐക്ക് യാത്രയയപ്പ് നല്‍കി
കഴിഞ്ഞ എട്ടുവർഷം പുളിയന്മല ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പളായി സേവനം ചെയ്യുകയായിരുന്നു ഫാ.ഡോ. അലക്‌സ് ലൂയിസ് സിഎംഐ. യാത്രയയപ്പ് സമ്മേളനത്തില്‍ സിഎംഐ സഭയുടെ സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഫാ. ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ക്യാമ്പസ് മാനേജര്‍ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി.
ക്രൈസ്റ്റ് കോളേജ് ഡയറക്ടര്‍ ഫാ. അനൂപ് തുരുത്തിമുറ്റം സിഎംഐ, മുണ്ടിയെരുമ ഫൊറോന പള്ളി വികാരി ഫാ. തോമസ് ഞള്ളിയില്‍, ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ പി.വി. ദേ വസ്യ, ഇക്കണോമിക്സ് വിഭാഗം മേധാവി പ്രഫ. ധന്യ മോഹനന്‍, ഐക്യുഎസി ഡയറക്ടര്‍ ഷാമിലി ജോര്‍ജ്, മുന്‍ പിടിഎ പ്രസിഡന്റ് ജോസുകുട്ടി തകടിപ്പുറം, പൂര്‍വ വിദ്യാര്‍ഥി റോഷന്‍ സക്കറിയ, വിദ്യാര്‍ഥി പ്രതിനിധി സാന്‍ജോ ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.