വട്ടവടയിലും ദേവികുളത്തും ജനങ്ങളെ നേരിൽ കണ്ട് ഡീൻ കുര്യാക്കോസ്

Mar 19, 2024 - 17:05
 0
വട്ടവടയിലും ദേവികുളത്തും ജനങ്ങളെ നേരിൽ കണ്ട് ഡീൻ കുര്യാക്കോസ്
This is the title of the web page

ദേവികുളം : വട്ടവട, ദേവികുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളെ നേരിൽ കണ്ട് വോട്ട് തേടിയായിരുന്നു ഇന്നലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം.രാവിലെ വട്ടവടയിലെ പ്രധാന നേതാക്കളും ബൂത്ത്‌ പ്രസിഡന്റുമാരും തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളും ഉൾപ്പെട്ട നേതൃയോഗത്തിൽ പങ്കെടുത്താണ് ഡീൻ കുര്യാക്കോസ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്.തുടർന്ന് വട്ടവട ടൗണിൽ കടകളും വിവിധ സ്ഥാപനങ്ങളും കയറി വോട്ട് അഭ്യർത്ഥിച്ചു.ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച എം.എം മണിക്കെതിരെ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു.മുൻ എംഎൽഎ എ.കെ മണി ഉദ്ഘാടനം ചെയ്തു. സി.എം.പി ജില്ലാ സെക്രട്ടറി കെജെ കുര്യൻ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഒ.വി.ആർ ശശി, ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ വിജയകുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗണപതി അമ്മ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജയപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് വട്ടവട, കോവിലൂർ, കോട്ടക്കമ്പൂർ എന്നിവിടങ്ങളിലും ഡീൻ കുര്യാക്കോസ് പ്രചരണം നടത്തി.ഉച്ചക്ക് ദേവികുളം പഞ്ചായത്തിലെ ചിറ്റുപാറ, ചെണ്ടുപാറ, എല്ലപ്പെട്ടി, കുണ്ടള, മാട്ടുപ്പെട്ടി, ഗ്രാംസ്ലാണ്ട്, കൊറണ്ടിക്കാട്, ചിന്നക്കനാൽ എന്നിവിടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രചരണത്തിന് എത്തി.ഇടുക്കി ജില്ലയുടെ ഗ്രാമ പ്രദേശങ്ങളിൽ തോട്ടം തൊഴിലാളികൾ, കർഷികർ, ചുമട്ടു തോഴിലാളികൾ, ആട്ടോറിക്ഷ തൊഴിലാളികൾ എന്നിവർ ചേർന്ന് വിവിധ പ്രദേശങ്ങളിൽ ഡീൻ കുര്യാക്കോസിന് ആവേശകരമായ സ്വീകരണമാണ് നൽകിയത്.ഇതിനിടെ വിവിധ കോളനികളിൽ എത്തി വീടുകൾ സന്ദർശിച്ചും ഡീൻ വോട്ട് അഭ്യർത്ഥിച്ചു.വൈകുന്നേരം പള്ളികൾ, മഠങ്ങൾ എന്നിവ സന്ദർശിച്ചു. ചിന്നക്കനലിലെ തൊഴിലാളി ലയങ്ങളും സന്ദർശിച്ചു വോട്ട് ഉറപ്പിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി ഇന്നലത്തെ പര്യടനം പൂർത്തിയാക്കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow