ഇന്ത്യയിൽ ബി ജെ പി യെ മാറ്റി പകരം ഒരു ബദൽ ഗവണ്മെൻറ് ഉണ്ടാകണം എന്ന് ഉടുമ്പൻചോല എം എൽ എ എം എം മണി

രാജ്യത്തിന്റെ ഭരണഘടനാ ജനാധിപത്യ അവകാശം,മൗലിക അവകാശം,എല്ലാം സംരക്ഷിക്കപ്പെടണമെങ്കിൽ ബി ജെ പി യെ മാറ്റി പകരം ഒരു ബദൽ ഗവണ്മെൻറ് ഉണ്ടാകണം എന്ന് അദ്ദേഹം പറഞ്ഞു.എൽ ഡി എഫ് ഖജനാപ്പാറ മേഖലാ കൺവെൻഷൻ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ.ജോയിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് തമിഴ് തോട്ടം മേഖലയായ രാജകുമാരി ഖജനാപ്പാറയിൽ മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചത് തോട്ടം മേഖലയിലെ തൊഴിലാളികളെ ബോധവൽക്കരിക്കുക തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തങ്ങൾ ശക്‌തിപ്പെടുത്തുക,തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങളുടെ വിജയത്തിനായി ഖജനാപ്പാറ മേഖല ഇലക്ഷൻ കമ്മറ്റിയെ തെരഞ്ഞെടുക്കുക തുടങ്ങിയ പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തിയത്.
നിരവധി തോട്ടം തൊഴിലാളികളും പ്രവർത്തകരും പങ്കെടുത്ത കൺവെൻഷന് സി പി ഐ എം ഏരിയ സെക്രട്ടറി എം എൻ ഹരികുട്ടൻ,ജില്ലാ കമ്മറ്റി അംഗം സുമാസുരേന്ദ്രൻ,പി റ്റി മുരുകൻ,എ പി വർഗീസ്,പി രവി,കെ കെ രമേശൻ,എസ് മുരുകൻ,പി രാജാറാം തുടങ്ങിയവർ നേതൃത്വം നൽകി.